
ദുബായ്: വീസ ഇടപാടുകള്‍ക്കായി ടൈപ്പിങ് സെന്ററുകള്‍ക്കു പകരം പുതുതായി ആരംഭിച്ച അമര്‍ സേവന കേന്ദ്രങ്ങള്‍ വഴി നാല്‍പതിനായിരത്തോളം വീസ ഇടപാടുകള്‍ നടത്തിയതായി ദുബായ് താമസ കുടിയേറ്റ വകുപ്പ് അറിയിച്ചു. അമര്‍ കേന്ദ്രങ്ങള്‍ വഴി രണ്ടുമാസത്തിനുള്ളില്‍ 44,100 ഇടപാടുകളാണു പൂര്‍ത്തിയാക്കിയത്. നവംബര്‍ മുതലാണു വീസ ഈടപാടുകള്‍ അമര്‍ കേന്ദ്രങ്ങള്‍ വഴിയാക്കിയത്.
താമസ കുടിയേറ്റ വകുപ്പിന്റെ ഓഫിസുകളില്‍ പോകാതെ വീസ ഇടപാടുകള്‍ പൂര്‍ണമായി നടത്താനാകും എന്നതാണു പുതിയ പദ്ധതിയുടെ സവിശേഷത. പതിനഞ്ച് അമര്‍ സെന്ററുകളാണ് ഇപ്പോള്‍ ദുബായില്‍ പ്രവര്‍ത്തിക്കുന്നത്. അതേസമയം അമര്‍ സെന്ററുകളുടെ കാര്യശേഷി വര്‍ധിപ്പിക്കാനും എണ്ണം അന്‍പതാക്കാനുമുള്ള നടപടികളും പരിഗണനയിലാണ്. വീസ സേവനങ്ങള്‍ക്കായി അറുനൂറോളം ടൈപ്പിങ് സെന്ററുകളാണ് ദുബായില്‍ പ്രവര്‍ത്തിച്ചിരുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.