പാകിസ്താന്, ബംഗ്ലാദേശ്, സിറിയ, യമന്‍, ഇറാഖ്, ഇറാന് എന്നീ രാജ്യക്കാര്‍ക്കാണ് നിയന്ത്രണം ബാധകമാവുക. സന്ദര്‍ശക വിസക്കും തൊഴില്വിസക്കും നിയന്ത്രണം ബാധകമാണ്. അതേസമയം നേരത്തെയുള്ളവര്‍ക്ക് വിസ പുതുക്കുന്നതിന് തടസ്സമില്ല. സുരക്ഷകാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഈ രാജ്യങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഈ ആറു രാജ്യക്കാര്‍ക്ക് വിസ ലഭിക്കണമെങ്കില്‍ ആഭ്യന്തര മന്ത്രിയുടെ പ്രത്യേകാനുമതി വേണം.