കുവൈത്തില്‍ മെഡിക്കല്‍ അവധി സര്‍ട്ടിഫിക്കറ്റിന് ഇനി ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം. മെഡിക്കല്‍ അവധിക്കുള്ള അപേക്ഷ ഓണ്‍ലൈന്‍ വഴി സ്വീകരിക്കുന്ന സംവിധാനം രാജ്യത്തെ എല്ലാ ആശുപത്രികളിലും ക്ലിനിക്കുകളിലും നിലവില്‍ വന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ജനുവരി 15 മുതലാണ് സംവിധാനം പ്രാബല്യത്തില്‍ വന്നത്.
കണ്ണൂരില്‍ നിന്ന് കുവൈത്തിലേക്കുള്ള പ്രതിദിന സര്‍വീസ് അവസാനിപ്പിക്കാനൊരുങ്ങി ഗോ എയര്‍. ജനുവരി 24 മുതല്‍ മാര്‍ച്ച് 28 വരെയാണ് സര്‍വീസുകള്‍ നിര്‍ത്തിവെയ്ക്കുന്നത്. ഇക്കാലയളവിലേക്കുള്ള ടിക്കറ്റ് ബുക്കിങ് അവസാനിപ്പിച്ചു. ട്രാവല്‍ ഏജന്‍സികള്‍ക്കും സര്‍വീസ് നിര്‍ത്തുന്നത് സംബന്ധിച്ച അറിയിപ്പ് ലഭിച്ചിട്ടുണ്ട്.
ഇറാഖിലെ സംഘര്‍ഷ സാഹചര്യത്തില്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അഭ്യര്‍ഥനയനുസരിച്ചാണ് നടപടി. അതേസമയം, സാധന സാമഗ്രികളുമായി ട്രക്കുകള്‍ അബ്ദലി അതിര്‍ത്തി പിന്നിടുന്നതിന് തടസ്സമില്ല. വിമാന മാര്‍ഗം പോവുന്നതിനും വരുന്നതിനും തടസ്സമില്ലെങ്കിലും കര്‍ശന പരിശോധനക്ക് വിധേയമാക്കുന്നുണ്ട്.
അമീര്‍ ഷൈഖ് സബാഹ് അല്‍ അഹമദ് അല്‍ സബാഹിയാണ് ഇത് സംബന്ധിച്ച് ഉത്തരവിട്ടത്.ശനി ഞായര്‍ തിങ്കള്‍ ദിവസങ്ങളില്‍ രാജ്യത്തെ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധിയായിരിക്കും. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബാങ്കുകള്‍ക്കും ഈ ദിവസങ്ങളില്‍ അവധിയായിരിക്കും. നാളെയും മറ്റന്നാളുമായി നടത്താനിരുന്ന ഹൈസ്കൂള്‍ പരീക്ഷകള്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളിലേക്ക് മാറ്റിയതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
ഗാര്‍ഹിക തൊഴിലാളികളെ എത്തിക്കുന്ന ഏജന്‍സികള്‍ക്കു കൂടുതല്‍ നിബന്ധനകളും നിയമങ്ങളും ഏര്‍പ്പെടുത്തും. നിയമലംഘനം നടത്തിയ ഗാര്‍ഹിക തൊഴിലാളികളുടെ സ്പോണ്‍സര്‍മാര്‍ക്കെതിരെയും നിയമപരമായ നടപടികള്‍ എടുക്കും. കുവൈത്തില്‍ ഫിലിപ്പീന്‍സ് ഗാര്‍ഹികത്തൊഴിലാളി കൊല്ലപ്പെട്ട സംഭവം വലിയ ചര്‍ച്ചയായതിന് പിറകെയാണ് നിയമപരിഷ്കാരത്തെക്കുറിച്ച് മാന്‍പവര്‍ അതോറിറ്റി സൂചന നല്‍കിയത്.
കുവൈത്തില്‍ പാസ്പ്പോര്‍ട്ടില്‍ ഇഖാമ സ്റ്റിക്കര്‍ ഉള്ള വിദേശികള്‍ പുതിയ സിവില്‍ ഐഡി സ്വന്തമാക്കണമെന്നത് വ്യാജ പ്രചാരണമെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ (പാസി). പാസ്പ്പോര്‍ട്ടില്‍ പതിച്ചിട്ടുള്ള ഇഖാമ സ്റ്റിക്കറിനു ഇപ്പോഴും സാധുത ഉണ്ടെന്നും ഇത്തരത്തില്‍ സ്റ്റിക്കര്‍ പതിച്ച പാസ്സ്പോര്‍ട്ട് കൈവശമുള്ളവര്‍ക്കു യാത്ര ചെയ്യുന്നതിന് സിവില്‍ ഐഡി നിര്‍ബന്ധമില്ലെന്നും പാസി അധികൃതര്‍ വ്യക്തമാക്കി.
വര്‍ക്ക് പെര്‍മിറ്റ് ലഭിച്ച് രണ്ട് മാസത്തിനകം വിദേശ തൊഴിലാളിയുടെ ആദ്യ ശമ്പളം ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചിരിക്കണമെന്ന് തൊഴിലുടമകള്‍ക്ക് മാന്‍പവര്‍ അതോറിറ്റിയുടെ മുന്നറിയിപ്പ്. പ്രസ്തുത സമയപരിധി കടന്നാല്‍ നിയമ നടപടി നേരിടേണ്ടിവരുമെന്നും അതോറിറ്റി വ്യക്തമാക്കി. മുഴുവന്‍ വിദേശികളുടെയും താമസാനുമതി രേഖ (ഇഖാമ) പുതുക്കല്‍ ഓണ്‍ലൈന്‍ വഴിയാക്കുന്നതിന് ക്രമീകരണം ചെയ്തുവരുന്നതായി ആഭ്യന്തരമന്ത്രാലയത്തിലെ ഐടി വകുപ്പ് അറിയിച്ചു.
വാണിജ്യമന്ത്രാലയം വിവിധ ഗവര്‍ണറേറ്റുകളില്‍ കടകളില്‍ പരിശോധന നടത്തി. വിലകൂട്ടി വില്ക്കല്, വ്യാജ ബ്രാന്‍ഡ് ഉല്പന്നങ്ങള് എന്നിവ പിടികൂടാന്‍ ലക്ഷ്യമിട്ടാണ് വാണിജ്യ, വ്യവസായ മന്ത്രാലയത്തിലെ ഉപഭോകൃത സംരക്ഷണ വകുപ്പ് പരിശോധനാ കാമ്പയിന് നടത്തിയത്.
ആഭ്യന്തര മന്ത്രാലയം സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കി. ആഘോഷ ഭാഗമായി ഗതാഗത തടസ്സമുണ്ടാക്കുകയോ അപകടകരമായി വാഹനമോടിക്കുകയോ ചെയ്യരുതെന്നും മുന്നറിയിപ്പ് നല്കി. പ്രധാന റോഡുകളിലും ബാച്ലേഴ്സ് തിങ്ങിത്താമസിക്കുന്നയിടങ്ങളിലെ സംശയമുള്ള ഫ്ലാറ്റുകളിലും മിന്നല്‍ പരിശോധന നടത്തും.
ആഭ്യന്തരമന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ സജ്ജീകരിച്ച പുതിയ പേജ് വഴിയാണ് ഇ സര്‍വീസ് നടപ്പിലാക്കിയിരിക്കുന്നത്. കമ്പനി പ്രതിനിധികള്‍ക്കും വ്യക്തികള്‍ക്കും എളുപ്പത്തില്‍ ആക്സസ് ചെയ്യാവുന്ന തരത്തില്‍ ഇംഗ്ലീഷ് അറബിക് ഭാഷകളില്‍ സേവനം ലഭ്യമാണ്. വിവിധ കാറ്റഗറികളില്‍ ഉള്ള സന്ദര്‍ശന വിസകള്‍, ഇഖാമ പുതുക്കല്‍ എന്നിവക്ക് ഈ സംവിധാനത്തിലൂടെ അപേക്ഷിക്കാം.