കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തില്‍ സ്വദേശികളുടെ എമിഗ്രേഷന്‍ നടപടികള്‍ക്കായി ഇഗേറ്റ് സംവിധാനം വരുന്നു. അടുത്ത വര്‍ഷം സംവിധാനം നിലവില്‍ വരും. ഇലക്ട്രോണിക് പാസ്പോര്‍ട്ടുള്ള സ്വദേശികള്‍ക്ക് മാത്രമാകും ഈ സൗകര്യം. പാസ്പോര്‍ട്ട് പരിശോധിക്കുകയോ എന്‍ട്രി/എക്സിറ്റ് മുദ്ര പതിക്കുകയോ ഇനി ആവശ്യമുണ്ടാവില്ല. പകരം ഇ-ഗേറ്റിലൂടെ കടന്നുപോയാല്‍ മാത്രം മതി.
കുവൈത്തിലെ സ്വകാര്യ വിദ്യാലയങ്ങളില്‍ ഈ വര്‍ഷവും ഫീസ് വര്‍ധന അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം. മന്ത്രാലയത്തിന് കീഴിലെ പ്രൈവറ്റ് എജുക്കേഷന്‍ ഡിപ്പാര്‍ട്ടമെന്റ് അംഗീകരിച്ച നിരക്കില്‍ മാത്രമേ ട്യൂഷന് ഫീസ് ഈടാക്കാവൂ എന്നും സ്വകാര്യ സ്കൂളുകള്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്കി.
നവംബറില്‍ ബാംഗ്ലൂരില്‍ വെച്ച് കുവൈത്ത് എം.ഒ.എച്ചിലേക്കുള്ള നഴ്സുമാരുടെ ഇന്റര്‍വ്യൂ നടക്കുമെന്ന തരത്തില്‍ വാട്സ്ആപ്പിലും മറ്റും പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ കുവൈത്ത് ആരോഗ്യമന്ത്രാലയം ഇന്ത്യയില്‍ നിന്ന് നഴ്സുമാരെ റിക്രൂട് ചെയ്യുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമറിയിച്ചിട്ടില്ലെന്നും അതുകൊണ്ട് തന്നെ പരസ്യത്തില്‍ പറഞ്ഞിരിക്കുന്ന ഇന്റര്‍വ്യൂ വ്യാജമാണെന്നും എംബസ്സി അറിയിച്ചു.
മത്സ്യ മാര്ക്കറ്റിലൊരുക്കുന്ന ഇലക്ട്രോണിക് സ്ക്രീന്‍ വഴിയും മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും ഇത് സാധ്യമാക്കാനാണ് മന്ത്രാലയത്തിന്റെ നീക്കം. പ്രാദേശിക ഇനങ്ങളുടെയും ഇറക്കുമതി ഇനങ്ങളുടെയും വിലനിലവാരം, മല്‍സ്യ ലേലം സംബന്ധിച്ച വിവരങ്ങള്‍ എന്നിവ ഇലക്ട്രോണിക് സ്ക്രീനില്‍ പ്രദര്‍ശിപ്പിക്കും. ഇതിനായി ശര്‍ഖ് മാര്‍ക്കറ്റില്‍ സ്ക്രീന്‍ സഥാപിച്ചു കഴിഞ്ഞു.
42 ഡോക്ടര്‍മാര്‍, അഞ്ച് ഫാര്‍മസിസ്റ്റുകള്‍, 13 ടെക്നീഷ്യന്മാര്, 133 നഴ്സുമാര്‍ എന്നിങ്ങനെ ആകെ 193 തസ്തികകളാണ് ആരോഗ്യമന്ത്രാലയത്തില്‍ ഒഴിവുള്ളത്. ഇതിലേക്ക് വിദേശികളെ നിയമിക്കാനാണു സിവില്‍ സര്‍വീസ് കമീഷണ് ആരോഗ്യമന്ത്രലയത്തിനു അനുമതി നല്‍കിയത്. സ്വദേശികളില്‍ നിന്ന് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്താന്‍ സാധിക്കാത്തതിനാലാണ് കമ്മീഷന് വിദേശി നിയമനത്തിന് അനുമതി നല്‍കിയത്.
കൃത്യനിഷ്ഠയില് കുവൈത്ത് എയര്‍വേയ്സിന് രാജ്യാന്തരതലത്തില്‍ എട്ടാം സ്ഥാനം. വിമാനത്താവളങ്ങളുടെയും 175 പ്രമുഖ രാജ്യാന്തര എയര്‍ലൈന്‍സുകളുടെയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് ലണ്ടന്‍ ആസ്ഥാനമായുള്ള ബ്രിട്ടിസ് ഏവിയേഷന്‍ കമ്പനിയുടെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഈ വിവരം.
കുവൈത്തില്‍ താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരുന്ന ഇലക്ട്രോണിക് എന്‍വെലപ് സേവനങ്ങള്‍ ബുധനാഴ്ച പുനരാരംഭിക്കുമെന്നു സിവില്‍ ഇന്‍ഫര്‍മേഷന്‍ അതോറിറ്റി അറിയിച്ചു. ജനന രജിസ്ട്രേഷന്, സിവില്‍ കാര്‍ഡ് പുതുക്കല്‍, സിവില്‍ ഐ.ഡിയിലെ പിഴവുകള്‍ തിരുത്തല്‍, ഗാര്‍ഹിക ജോലിക്കാരുടെ രജിസ്ട്രേഷന് എന്നിവയാണ് ഇലക്ട്രോണിക് എന്‍വെലപ് സംവിധാനത്തിലൂടെ ലഭ്യമാകുന്ന സേവനങ്ങള്‍.
കഴിഞ്ഞ വര്‍ഷം കുവൈത്തില്‍ നിന്ന് 20 ലക്ഷം മയക്കുമരുന്ന് ഗുളികകളും ഒന്നേകാല്‍ ടണ്‍ അനധികൃത മരുന്നുകളും പിടിച്ചെടുത്തന്നാണ് ആഭ്യന്തര മന്ത്രാലയം പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഈ കേസുകളില്‍ 770 വിദേശികളെ നാടുകടത്തി. 35 പേര്‍ക്ക് രാജ്യത്ത് പ്രവേശിക്കാനുള്ള അനുമതി റദ്ദാക്കിയിട്ടുണ്ട്. നിലവില്‍ 1650 ആളുകള്‍ കേസില്‍ കോടതി നടപടികള്‍ നേരിടുന്നുണ്ട്.
കൊച്ചി വിമാനത്താവളത്തില്‍ എത്തിച്ചേരുന്നതും കൊച്ചിയില്‍ നിന്ന് പുറപ്പെടുന്നതുമായ എല്ലാ സര്‍വീസുകളും താല്കാലികമായി നിര്‍ത്തിവെച്ചതായി കുവൈത്ത് എയര്‍വേയ്സ് അറിയിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ നിയന്ത്രണം തുടരും. കാലാവസ്ഥ അനുകൂലമായതിന് ശേഷമേ സര്‍വീസ് പുനരാരംഭിക്കുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു.
ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ തീരുമാനപ്രകാരം സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലെ ആശുപത്രികള്‍, ക്ലിനിക്കുകള്‍, ഡിസ്പെന്‍സറികള്‍ എന്നിവയിലെ നഴ്സിംഗ് ജീവനക്കാര്‍ തങ്ങളുടെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധനക്ക് വിധേയമാക്കി ആധികാരികത തെളിയിക്കേണ്ടി വരും. നഴ്സുമാര്‍ക്ക് പുറമേ ടെക്നീഷ്യന്മാര് ദന്ത ഡോക്റ്റര്‍മാര്‍ എന്നിവര്‍ക്കും തീരുമാനം ബാധകമാണെന്നാണ് സൂചന.