താമസകാര്യ വകുപ്പ് കഴിഞ്ഞ ദിവസം ഇറക്കിയ ഉത്തരവ് പ്രകാരം മാതാപിതാക്കള്‍, സഹോദരങ്ങള്‍ എന്നിവരുടെ സന്ദര്‍ശക വിസക്ക് ഒരുമാസം മാത്രമാണ് കാലാവധിയുണ്ടാവുക. ബിസിനസ് ആവശ്യാര്‍ത്ഥമുള്ള സന്ദര്‍ശകര്‍ക്കും ഒരു മാസ കാലാവധിയുള്ള വിസയാണ് അനുവദിക്കുക.
കുവൈത്തില്‍ മത്സ്യമാര്‍ക്കറ്റുകളിലെ ലേലനടപടികളില്‍ പങ്കെടുക്കുന്നതിന് വിദേശികള്‍ക്ക് നിയന്ത്രണം. ലൈസന്‍സ് ഇല്ലാത്ത വിദേശികള്‍ ലേലസ്ഥലത്ത് പ്രവേശിക്കരുതെന്ന് നിര്‍ദേശമുണ്ട്. ലേലത്തില്‍ പങ്കെടുക്കുന്നതിന് വാണിജ്യ മന്ത്രാലയത്തില്‍നിന്ന് പ്രത്യേക ലൈസന്‍സ് കരസ്ഥമാക്കിയിരിക്കണം. മന്ത്രാലയം നല്കുന്ന തിരിച്ചറിയല്‍ കാര്‍ഡ് ധരിച്ചു മാത്രമേ ലേലനടപടികളില്‍ പങ്കെടുക്കാവൂ.
ആഗസ്റ്റ് 14 മുതല്‍ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ശുദ്ധീകരണ പ്രവര്‍ത്തനവും എയര്‍ കണ്ടീഷനിങ്ങും തീ സുരക്ഷ സംവിധാനങ്ങളും ഉറപ്പു വരുത്തും. 2019-2020 വര്‍ഷത്തേക്കുള്ള അധ്യാപക നിയമനങ്ങളും കെട്ടിട മിനുക്കുപണികളും ഏകദേശം പൂര്‍ത്തീകരിച്ചിട്ടുണ്ട്. സ്കൂളുകളിലെ വാട്ടര്‍ ടാങ്കുകളും ഫില്‍ട്ടറുകളും ശുദ്ധീകരിക്കാന്‍ പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ചികിത്സ തേടിയെത്തുന്നവരില്‍ നിന്ന് സ്വകാര്യ ആശുപത്രികള്‍ അമിത ഫീസ് ഈടാക്കുന്നതായി പരാതികള്‍ വ്യാപകമായതിനെ തുടര്‍ന്നാണ് മന്ത്രാലയത്തന്റെ നടപടി. ഉത്തരവ് പാലിക്കാത്ത ആരോഗ്യസ്ഥാപനങ്ങള്‍ നിയമ നടപടി നേരിടേണ്ടി വരുമെന്ന് ആരോഗ്യാമന്ത്രാലയത്തിലെ പ്രൈവറ്റ് മെഡിക്കല്‍ സര്‍വീസസ് അണ്ടര്‍ സെക്രട്ടറി ഡോ. ഫാത്തിമ നജ്ജാര്‍ മുന്നറിയിപ്പ് നല്കി.
രാജ്യത്തിന്റെ സമുദ്രപരിധിയില്‍നിന്ന് ചെമ്മീന്‍ പിടിക്കുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് നീങ്ങി. ആഗസ്റ്റ് ഒന്നുമുതല്‍ ജനുവരി 31 വരെയാണ് കുവൈത്തില്‍ ചെമ്മീന്‍ വേട്ടക്ക് അനുമതിയുള്ളത്. പ്രജനന സമയം കണക്കിലെടുത്താണ് ഫെബ്രുവരി ഒന്നുമുതല്‍ ജൂലൈ 31 വരെ വിലക്ക് ഏര്‍പ്പെടുത്തുന്നത്.
കുവൈത്തില്‍ ജനസംഖ്യാ ക്രമീകരണ നടപടികള്‍ക്കായി ദേശീയ അതോറിറ്റി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. വിദേശികളുടെ എണ്ണം മുപ്പതു ശതമാനമെങ്കിലും കുറച്ചു കൊണ്ട് വരണമെന്ന് ഉന്നയിച്ചു പാര്‍ലിമെന്റില്‍ കരട് പ്രമേയം അവതരിപ്പിക്കാന്‍ ഒരു വിഭാഗം എം.പിമാര്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
അമിതവേഗത്തില്‍ വാഹനമോടിക്കുന്നവര്‍ക്കെതിരെ നടപടി കര്‍ശനമാക്കി ആഭ്യന്തരമന്ത്രാലയം. 170 കിലോമീറ്ററിലേറെ വേഗത്തില്‍ ഓടിക്കുന്ന വാഹനങ്ങള്‍ കണ്ടുകെട്ടും. വാഹനമോടിച്ചയാള്‍ക്ക് 48 മണിക്കൂര്‍ തടവും അനുഭവിക്കേണ്ടിവരുമെന്ന് മന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‍സ് വിഭാഗം മേധാവി ബ്രിഗേഡിയ ജനറല്‍ തൗഹീദ് അല്‍ കന്ദരി അറിയിച്ചു.
സ്വകാര്യ ഫാര്‍മസികളില്‍ വില്‍ക്കുന്ന മരുന്നുകള്‍ക്കും ചികിത്സാ ഉപകരണങ്ങള്‍ക്കും വില കുറച്ചതായി ആരോഗ്യമന്ത്രാലയം. 291 ഇനങ്ങള്‍ക്കാണ് വില കുറച്ചത്. ചില ഇനങ്ങള്‍ക്ക് 50 ശതമാനത്തിലേറെ വില കുറച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
കുവൈത്തില്‍ വിദേശികളുടെ താമസരേഖ പുതുക്കുന്നതിനുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസ് ഇനി മുതല്‍ ഓണ്‍ലൈന്‍ വഴി മാത്രം. ഞായറാഴ്ച മുതല്‍ ഔട്ട് സോഴ്സിങ് കേന്ദ്രം വഴി നേരിട്ട് ഫീസ് സ്വീകരിക്കുന്നത് നിര്‍ത്തും. ഫീസ് സ്വീകരിക്കാന്‍ ആരോഗ്യ മന്ത്രാലയം പ്രത്യേക വെബ് സൈറ്റ് ആരംഭിച്ചിട്ടുണ്ട്.
സുരക്ഷാ വീഴ്ചക്ക് പഴുതുകളില്ലാത്ത സംവിധാനമാണ് കുവൈത്ത് വിമാനത്താവളത്തിലേതെന്ന് സംഘം റിപ്പോര്‍ട്ട് നല്‍കിയതായി സിവില്‍ വ്യോമയാന വകുപ്പ് മേധാവി യൂസുഫ് അല്‍ ഫൗസാന്‍ പറഞ്ഞു. നാലാം ടെര്‍മിനലിലെ സുരക്ഷാ മാനദണ്ഡങ്ങളും നടപടിക്രമങ്ങളും പരിശോധിച്ച സംഘം സുരക്ഷാകാര്യത്തില്‍ അംഗീകാരം നല്‍കിയതോടെ ന്യൂയോര്‍ക്കിലേക്ക് നേരിട്ടുള്ള വിമാന സര്‍വിസ് ഉടന്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.