നിലവില്‍ 8.5 ദശലക്ഷം വിരലടയാളങ്ങള്‍ സൂക്ഷിച്ചു വെക്കാനുള്ള ശേഷിയാണ് ക്രിമിനല്‍ എവിഡന്‍സ് ഡിപ്പാര്‍ട്മെന്റിലെ ഫിംഗര്‍ പ്രിന്റ് ഡാറ്റാബേസിനുള്ളത്. സ്റ്റോറേജ് കപ്പാസിറ്റി 12 ദശലക്ഷമാക്കി വര്‍ദ്ധിപ്പിക്കാനാണ് ആഭ്യന്തരമന്ത്രാലയം ലക്ഷ്യമിടുന്നത്. 480,000 ദിനാര്‍ ആണ് ഇതിനുള്ള ചെലവ് കണക്കാക്കിയിരിക്കുന്നത്. ഡാറ്റാബേസ് വിപുലീകരണത്തിനു അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സ്റ്റേറ്റ് ഓഡിറ്റ് ബ്യൂറോക്കു ആഭ്യന്ത മന്ത്രാലയം അപേക്ഷ നല്‍കിയിട്ടുണ്ട്.
കുവൈത്തില്‍ ആശ്രിത വിസക്കുള്ള ശമ്പള പരിധി ഉയര്‍ത്തിയ നടപടിക്ക് പിന്നാലെ വിസ ഫീസ് നിരക്കുകള്‍ വര്‍ധിപ്പിക്കാനും നീക്കം നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. അടുത്ത വര്‍ഷം മുതല്‍ വിസ നടപടിക്രമങ്ങളില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് കുവൈത്ത് ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. വ്യാജവിസ തടയുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പരിഷ്കാരം എല്ലാ വിസ കാറ്റഗറികള്‍ക്കും ബാധകമായിരിക്കും.
കുവൈത്ത് സര്‍വകലാശാല, പബ്ലിക് അതോറിറ്റി ഫോര്‍ അപ്ലൈയ്ഡ് എജുക്കേഷന്‍ ആന്‍ഡ് ട്രെയിനിങ് എന്നിവയിലെ വിദ്യാര്‍ഥികള്‍ക്ക് വേനലവധിക്കാലത്ത് തൊഴില്‍ എടുക്കാന്‍ സിവില്‍ സര്‍വിസ് കമീഷന്റെ 2001ലെ തീരുമാനം അനുമതി നല്‍കുന്നതായും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാര്‍ മറ്റു തൊഴിലുകള്‍ ചെയ്യാന്‍ പാടില്ലെന്നാണ് സിവില്‍ സര്‍വിസ് നിയമമെന്നും പാര്‍ലമെന്റില്‍ ചോദ്യത്തിനുത്തരമായി മന്ത്രി പറഞ്ഞു.
ഒമ്പതു വയസുകാരിയായ മലയാളി വിദ്യാര്‍ഥിനിയെ കുവൈത്തിലെ അബ്ബാസിയയില്‍ താമസിക്കുന്ന ഫ്ളാറ്റില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെങ്ങന്നൂര്‍ പുലിയൂര് പെരിശേരി സ്വദേശി രാജേഷ്, കൃഷ്ണപ്രിയ ദമ്പതികളുടെ മകളായ തീര്‍ത്ഥയാണ് മരിച്ചത്. അബ്ബാസിയയിലെ യുണൈറ്റഡ് ഇന്ത്യന്‍ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.
കുവൈത്തില്‍ പ്ലാസ്റ്റിക് കുപ്പികളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനു അടിയന്തിര നടപടികളുമായി വാണിജ്യ വ്യവസായ മന്ത്രാലയം. ഉപയോഗത്തിലിരിക്കുന്ന പ്ലാസ്റ്റിക് ബോട്ടിലുകളുടെ സാമ്പിളുകള്‍ പരിശോധനക്കയക്കുമെന്നും ആരോഗ്യത്തിനു ഹാനികരമാണെന്ന് കണ്ടെത്തിയാല്‍ വിപണിയില്‍നിന്ന് പിന്‍വലിപ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
മുനിസിപ്പാലിറ്റിയുടെ നിയമങ്ങള്‍ക്കെതിരാണെങ്കിലും മുനിസിപ്പാലിറ്റി ഇതുവരെ ശക്തമായ നടപടിയെടുത്തിരുന്നില്ല. സ്വദേശികളില്‍നിന്ന് ഇതു സംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ചതു മൂലം മുനിസിപ്പാലിറ്റി വരുംദിവസങ്ങളില്‍ കര്‍ശന പരിശോധന നടത്താന്‍ സാധ്യതയുണ്ടെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്ത് അറുനൂറോളം സ്വകാര്യ നഴ്സറികള്‍ പ്രവര്‍ത്തിക്കുന്നതായും ഇവിടെയെല്ലാം അടുത്ത ദിവസങ്ങളില്‍ സമിതി പരിശോധനക്കെത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി. താമസകേന്ദ്രങ്ങളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സ്വകാര്യ നഴ്സറികള്‍ ബുദ്ധമുട്ടുണ്ടാക്കുന്നതായി ചില താമസക്കാര്‍ പരാതി നല്‍കിയിരുന്നു. ചിലയിടങ്ങളില്‍ കുട്ടികളുടെ സുരക്ഷക്കാവശ്യമായ ഉപകരണങ്ങളും വസ്തുക്കളും ഇല്ല എന്നതും അധികൃതരുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്.
നേരത്തെ 450 ദിനാറായിരുന്നു വിദേശികള്‍ക്ക് കുടുംബത്തെ സ്പോണ്സര് ചെയ്യാനുള്ള കുറഞ്ഞ ശമ്പള പരിധി. നഴ്സുമാര്‍ ഉള്‍പ്പെടെ പതിനാലോളം തസ്തികളിലുള്ളവരെ ശമ്പള പരിധി നിബന്ധനയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആഭ്യന്തര മന്ത്രി ഷൈഖ് ഖാലിദ് അല്‍ ജറാഹ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവനസുരിച്ച് 500 ദിനാറില്‍ കുറഞ്ഞ ശമ്പളക്കാര്‍ക്കു കുടുംബത്തെ സ്പോണ്സര് ചെയ്യാനാവില്ല.
സ്വകാര്യമേഖലയില്‍ ഏറ്റവും കൂടുതലുള്ളത് ഏഷ്യന്‍ വംശജരാണ്. ഇതില്‍ തന്നെ ഇന്ത്യക്കാരാണ് ഭൂരിപക്ഷം. മൊത്തം തൊഴില്‍ ശേഷിയുടെ 25 ശതമാനം ആണ് സ്വകാര്യമേഖലയിലെ അറബ് പൗരന്മാരുടെ പ്രാതിനിധ്യം. ഇവരില്‍ ഭൂരിപക്ഷവും കണ്‍സ്ട്രക്ഷന്‍ മേഖലയിലാണ് തൊഴിലെടുക്കുന്നതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. സര്‍ക്കാര്‍ ജീവനക്കാരായ വിദേശികളില്‍ 70,945 പേര് അറബ് പൗരന്മാരാണ്.
ചെങ്ങന്നൂര്‍ സ്വദേശി അനില്‍- അനിത ദമ്പതികളുടെ മകള്‍ അലീറ്റയെ (17) മഹ്ബൂലയില്‍ താമസിക്കുന്ന കെട്ടിടത്തില്‍നിന്ന് വീണ് മരിച്ചനിലയില്‍ കണ്ടെത്തി. ഇന്നലെ ഉച്ചയ്ക്കാണു സംഭവം. ഇന്ത്യ ഇന്റര്‍നാഷനല്‍ സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയാണ്.