ഗസാലി അതിവേഗ പാതയിലെ സിഗ്നല്‍ പോയന്റില്‍ നിന്ന് ആരംഭിച്ച് ജമാല്‍ അബ്ദുന്നാസര്‍ റോഡിന് അനുബന്ധമായി സുബിയ സിറ്റിയിലേക്ക് പോകുന്ന പ്രധാന പാലത്തിന് 37.5 കിലോമീറ്റര്‍ ആണ് നീളം. ദോഹ തുറമുഖ ദിശയിലേക്ക് പോകുന്ന കൈവഴിക്കു 12.4 കിലോമീറ്റര്‍ നീളമാണുള്ളത്.
സ്ത്രീകളാണ് പിടിക്കപ്പെടുന്നതെങ്കില്‍ ഭര്‍ത്താവും മക്കളുമുള്‍പ്പെടെ കുവൈത്ത് വിടേണ്ടി വരും. കമ്പനി ജീവനക്കാര്‍ പിടിക്കപ്പെട്ടാല്‍ കമ്പനി വന്‍ തുക പിഴ നല്‍കേണ്ടി വരും. മാത്രമല്ല കമ്പനിയുടെ ഫയല്‍ മരവിപ്പിക്കുകയും ചെയ്യും. കമ്പനികള്‍ക്ക് കീഴില്‍ സന്ദര്‍ശന വിസയില്‍ എത്തിയവരാണ് യാചനയിലേര്‍പ്പെട്ടതെങ്കിലും സ്പോണ്‍സറിങ് കമ്പനിയുടെ ഫയല്‍ മരവിപ്പിക്കും.
അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ള ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്റിന് കൂടി കുവൈത്ത് വിലക്കേര്‍പ്പെടുത്തി. വിദേശകാര്യ മന്ത്രാലയം ഇത് സംബന്ധിച്ച് സര്‍ക്കുലര്‍ പുറത്തിറക്കി. ഇതോടെ കുവൈത്ത് റെസിഡന്‍സ് അഫയേഴ്സ് ഡയറക്ടറേറ്റ് വിലക്കേര്‍പ്പെടുത്തിയ രാജ്യങ്ങളുടെ എണ്ണം 20 ആയി.
നിരത്തുകളിലെ വാഹനപ്പെരുപ്പം കുറച്ച് ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിബന്ധന ഏര്‍പ്പെടുത്തിയത്. കുടുംബ നാഥന്റെ ജോലി ശമ്പളം എന്നിവ മാനദണ്ഡമാക്കിയാണ് ആശ്രിത വിസയിലുള്ളവര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കുന്നത്.
കുവൈത്തിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നുവെന്ന രീതിയില്‍ പ്രചരിക്കുന്ന പരസ്യങ്ങള്‍ വ്യാജമെന്ന് ഇന്ത്യന്‍ എംബസി. കുവൈത്തിലേക്ക് നേഴ്സ്മാരുടെ ഒഴിവുണ്ടെന്ന് വ്യാപകമായി പരസ്യം നല്‍കുന്നത് ശ്രദ്ധയില്‍ പെട്ടതോടെയാണ് ഇന്ത്യന്‍ എംബസി മുന്നറിയിപ്പുമായി രംഗത്തിറങ്ങിയത്.
റോഡിലെ തിരക്ക് മനസ്സിലാക്കുകയും ഗതാഗതക്കുരുക്ക് ഒഴിവാക്കുകയുമാണ് പുതിയ സംവിധാനത്തിന്റെ ലക്ഷ്യം. നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ മൊബൈല്‍ ക്യാമറ യൂണിറ്റുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മന്ത്രാലയത്തിന്റെ ഓപറേഷന് റൂമുമായി ബന്ധിപ്പിച്ചിട്ടുള്ള ക്യാമറകള്‍ ഉപയോഗിച്ച് ഒരേസമയം വിവിധ റോഡുകള്‍ നിരീക്ഷിക്കാന്‍ കഴിയും.
കാര്യ മേഖലയിലെ വിദ്യാഭ്യാസ, മെഡിക്കല്‍ തസ്തികകളില്‍ ജോലി ചെയ്യുന്നവരുടെ വിസ മാറ്റത്തിനു നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കുവൈത്തില്‍ നീക്കം. ഇത്തരം തസ്തികകളിലുള്ളവരെ മറ്റു തസ്തികകളിലേക്ക് വിസ മാറാന്‍ അനുവദിക്കേണ്ടെന്നാണ് മാനവ ശേഷി വകുപ്പിന്റെ തീരുമാനം.
വിദ്യാഭ്യാസ മേഖലയിലെ ജീവനക്കാരുടെ യോഗ്യതാസര്‍ട്ടിഫിക്കറ്റുകളുടെ സൂക്ഷ്മ പരിശോധന ആരംഭിച്ചു. അധ്യാപക തസ്തികകളിലും അഡ്മിനിസ്ട്രേറ്റിവ് തസ്തികകളിലും വ്യാജ സര്‍ട്ടിഫിക്കറ്റുകളുടെ പിന്‍ബലത്തില്‍ വിദേശികളുള്‍പ്പെടെ നിരവധി പേര് ജോലി തരപ്പെടുത്തിയത് നേരത്തെ പാര്‍ലമെന്റ് തലത്തില്‍ വന്‍ വിവാദമായിരുന്നു.
നിത്യോപയോഗ സാധനങ്ങള്‍ക്ക് വില വര്‍ധിപ്പിക്കുന്നത് തടയാന്‍ വിപണിയില്‍ പരിശോധനയും നിരീക്ഷണവും ശക്തമാക്കാനാണ് മന്ത്രാലയത്തിന്റെ നീക്കം. ജംഇയ്യകള്‍, ബക്കാലകല്, ഹൈപ്പര്‍-സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളിലും ഭക്ഷ്യോല്പന്ന കേന്ദ്രങ്ങളിലും പരിശോധകരെത്തും.
പാക്കിസ്ഥാന് പുറമെ ബംഗ്ലാദേശ്, സിറിയ, യമന്‍, ഇറാഖ്, ഇറാന് എന്നീ രാജ്യക്കാര്‍ക്കാണ് വിസ അനുവദിക്കുന്നതില്‍ പുതിയ നിബന്ധന ഏര്‍പ്പെടുത്തിയത്. ഈ രാജ്യക്കാര്‍ക്ക് സന്ദര്‍ശക വിസ അപേക്ഷകളില്‍ ആഭ്യന്തരമന്ത്രിയുടെ പ്രത്യേക അനുമതി ഇല്ലാതെ വിസ അനുവദിക്കരുതെന്നാണ് നിര്‍ദേശം.