
കുവൈത്ത് സിറ്റി: കുവൈത്തിന്റെ വികസന ചരിത്രത്തിലെ അഭിമാന പദ്ധതിയായ ഷെയ്ഖ് ജാബിര്‍ കോസ്വേ രാജ്യത്തിനു സമര്‍പ്പിച്ചു. വലിപ്പത്തില്‍ ലോകത്തില്‍ നാലാം സ്ഥാനത്തുള്ള ഷെയ്ഖ് ജാബിര്‍ കോസ്വെ ആറു വര്‍ഷം കൊണ്ടാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. കൊറിയന്‍ കമ്പനിയായ ഹ്യുണ്ടായി ആണ് പാലം പണിയുടെ മേല്‍നോട്ടം നിര്‍വഹിച്ചത്.
പദ്ധതി അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജബ്രി അല്‍ സ്വബാഹാണ് രാജ്യത്തിനു സമര്‍പ്പിച്ചത്. കുവൈത്ത് സിറ്റിയില്‍ രണ്ട് ദിശയിലേക്കു നീളുന്ന പാലത്തിന്റെ കൂടുതല്‍ ഭാഗങ്ങളും കടലിനു മുകളിലൂടെയാണ് കടന്നു പോകുന്നത്.
ഗസാലി അതിവേഗ പാതയിലെ സിഗ്നല്‍ പോയന്റില്‍ നിന്ന് ആരംഭിച്ച് ജമാല്‍ അബ്ദുന്നാസര്‍ റോഡിന് അനുബന്ധമായി സുബിയ സിറ്റിയിലേക്ക് പോകുന്ന പ്രധാന പാലത്തിന് 37.5 കിലോമീറ്റര്‍ ആണ് നീളം. ദോഹ തുറമുഖ ദിശയിലേക്ക് പോകുന്ന കൈവഴിക്കു 12.4 കിലോമീറ്റര്‍ നീളമാണുള്ളത്.
പാലം തുറന്നുകൊടുത്തതോടെ കുവൈത്ത് സിറ്റിയില്‍ നിന്ന് സുബ്ബിയയിലേക്കുള്ള ദൂരം 104 കിലോമീറ്ററില്‍ നിന്ന് 37.5കിലോമീറ്റര്‍ ആയി കുറയും. ലോകോത്തര നിലവാരത്തിലുള്ള നിരീക്ഷണ സംവിധാനങ്ങളാണ് ഷെയ്ഖ് ജാബിര്‍ പാലത്തില്‍ ഒരുക്കിയിട്ടുള്ളത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.