വിദേശ നഴ്സുമാരില്‍ പലരും നാലോ അഞ്ചോ വര്‍ഷത്തെ സേവനത്തിന് ശേഷം കാനഡ, ഓസ്ട്രേലിയ തുടങ്ങിയിടങ്ങളിലേക്ക് മാറിപ്പോകുന്നതും അധികൃതരെ പുനരാലോചനക്ക് പ്രേരിപ്പിച്ചിട്ടുണ്ട്. കുവൈത്തിലെ സേവനം പരിശീലനകാലമായി പ്രയോജനപ്പെടുത്താനാണ് വിദേശി നഴ്സുമാര്‍ ശ്രമിക്കുന്നതെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.
വീടുകളിലും ഫ്ലാറ്റുകളിലും തീപിടിത്തം ഉണ്ടാവാതിരിക്കാനുള്ള സാധ്യതകളെ സംബന്ധിച്ചും ഉണ്ടായാല്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെ കുറിച്ചും വകുപ്പിന് കീഴില്‍ വ്യാപക ബോധവത്കരണം നടത്തിയിരുന്നു. ഇതാണ് പൊതുവില്‍ തീപിടിത്തം കുറക്കാനിടയാക്കിയതെന്ന് ജനറല്‍ ഫയര്‍ഫോഴ്സ് ഡിപ്പാര്ട്മന്റെിലെ പൊതുജന സമ്പര്‍ക്ക വിഭാഗം മേധാവി ബ്രിഗേഡിയര്‍ ജനറല്‍ ഖലീല്‍ അല്‍ അമീര്‍ വ്യക്തമാക്കി.
മരിച്ച ആനന്ദ് രാമചന്ദ്രന്റെ സഹപ്രവര്‍ത്തകനും ഇന്ത്യക്കാരനുമായ 43 വയസുകാരനെതിരെയാണ് കുവൈത്ത് ജലീബ് അല്‍ ശുയൂഖ് പൊലീസ് കേസെടുത്തത്. സംഭവത്തെക്കുറിച്ച് കൂടുതല്‍ ഇപ്പോള്‍ പറയാനാകിലെന്ന് അധികൃതര്‍ വ്യക്തമാക്കി.
കുവൈത്തിന്റെ സമുദ്ര പരിധിയില്‍ നിന്ന് ആവോലി മത്സ്യത്തെ പിടിക്കുന്നതിനുള്ള വിലക്ക് ജൂണ്‍ ഒന്നിന്നു നിലവില്‍ വരും. ജൂണ്‍ ഒന്ന് മുതല്‍ ജൂലൈ 15 വരെ 45 ദിവസത്തേക്കാണ് വിലക്കേര്‍പ്പെടുത്തിയത്. പ്രജനനകാലം പരിഗണിച്ചാണ് വിലക്കേര്‍പ്പെടുത്തിയത്.
കുവൈറ്റ് എയർവേസ് വിമാനത്തിന്റെ ചക്രത്തിനടിയിൽപ്പെട്ടു മലയാളി ജീവനക്കാരൻ ആനന്ദ് രാമചന്ദ്രന് (34) ദാരുണാന്ത്യം. കുവൈറ്റ് എയർവേസ് സാങ്കേതിക വിഭാഗത്തിലെ ജോലിക്കാരനായിരുന്നു ആനന്ദ്. തിരുവനന്തപുരം സ്വദേശിയാണ്.
സ്വദേശികള്‍ അവിവാഹിതരായ വിദേശികള്‍ക്ക് വീടുകള്‍ വാടകയ്ക്ക് നല്‍കുന്നത് കണ്ടത്താന്‍ മുനിസിപ്പാലിറ്റി നിയോഗിച്ച പ്രത്യേക സംഘം എല്ലാ ദിവസവും പരിശോധന നടത്തുന്നുണ്ട്. ബാച്ചിലര്‍മാരെ ഒഴിപ്പിക്കാന്‍ വിവിധ ഘട്ടങ്ങളില്‍ നല്കിയ മുന്നറിയിപ്പുകള്‍ അവഗണിച്ചവര്‍ക്കെതിരെ ശക്തമായ നടപടിയാണ് ഇപ്പോള്‍ അധികൃതര്‍ സ്വീകരിക്കുന്നത്.
പുണ്യ മാസത്തിന്റെ പവിത്രതയെ അനാദരിക്കും വിധം പൊതു സ്ഥലങ്ങളില്‍ വെച്ച് ഭക്ഷണപാനീയങ്ങള്‍ കഴിക്കുന്നത് കുവൈത്ത് സിവില്‍ നിയമപ്രകാരം കുറ്റകരമാണ്. നിയമ ലംഘകര്‍ നിന്ന് നൂറു ദിനാറില്‍ കുറയാത്ത പിഴയോ ഒരു മാസത്തെ തടവോ അല്ലെങ്കില്‍ രണ്ടും ഒരുമിച്ചോ അനുഭവിക്കേണ്ടി വരും.
തൃശൂര്‍ സ്വദേശി കുവൈത്തില്‍ വാഹനാപകടത്തില്‍ മരിച്ചു. കൂളിമുട്ടം താണിയപീടികയില് സഗീറാണ് (54) മരിച്ചത്. അല്‍ റായ് ഫോര്‍ത് റിങ് റോഡില്‍ കാര്‍ ഓടിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് വാഹനം പോസ്റ്റില്‍ ഇടിക്കുകയായിരുന്നു.
ഈ വര്‍ഷം വിവിധ വകുപ്പുകളില്‍ നിന്നായി 2500 വിദേശ ജീവനക്കാരെ ഒഴിവാക്കാന്‍ പദ്ധതി. സര്‍ക്കാര്‍ മേഖലയിലെ സ്വദേശിവത്കരണ നടപടികള്‍ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. പാര്‍ലമെന്റിലെ തദ്ദേശീയ തൊഴില്‍ വിഭവ-വികസന സമിതി മേധാവി മുഹമ്മദ് അല്‍ ഹുവൈലയാണ് ഇക്കാര്യം സൂചിപ്പിച്ചത്.
രാജ്യത്ത് റോഡുകളിലെ നിരീക്ഷണ കാമറകളുടെ എണ്ണം കൂട്ടും. നിലവില്‍ അമിതവേഗത കണ്ടെത്താന്‍ 570 നിരീക്ഷണ കാമറകളാണുള്ളത്. ഇത് 1000 ആയി ഉയര്‍ത്തുമെന്ന് ഗതാഗത വകുപ്പ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പുതിയ റോഡുകള്‍ ഗതാഗത യോഗ്യമാകുന്നതോടെ നിരീക്ഷണ കാമറകളുടെ എണ്ണം വീണ്ടും കൂട്ടേണ്ടി വരും.