കുവൈത്തില്‍ ഇഖാമ പുതുക്കുന്നതിനുള്ള ഓണ്‍ലൈന്‍ സംവിധാനം ഏപ്രില്‍ മുതല്‍ നിലവില്‍ വരുമെന്ന് മാന്‍പവര്‍ അതോറിറ്റി അറിയിച്ചു. രാജ്യത്തെ 30 ലക്ഷത്തോളം വിദേശികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് മാന്‍പവര്‍ അതോറിറ്റിയിലെ തൊഴില്‍ വിഭാഗം ഡയറക്ടര്‍ ഹസ്സന് അല്‍ ഖാദര്‍ വ്യക്തമാക്കി.
ജോലി കിട്ടാതെ കുവൈത്തില്‍ കുടുങ്ങിയ നഴ്സുമാരുടെ പ്രശ്നത്തിന് പരിഹാരമായി. രണ്ടു വര്‍ഷത്തിലധികമായി ജോലിയോ താമസ രേഖയോ ഇല്ലാതെ ദുരിതം അനുഭവിച്ച മലയാളികള്‍ ഉള്‍പ്പെടെയുള്ള നഴ്സുമാര്‍ക്ക് ഉടന്‍ ജോലിയില്‍ പ്രവേശിക്കാന്‍ അനുമതിയായി.
കുവൈത്തില്‍ ഇനി മുതല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ വിദേശികളുടെ ചികിത്സക്ക് ജാമ്യക്കാരന് നിര്‍ബന്ധം. രോഗിക്ക് ഫീസ് അടക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ജാമ്യക്കാരനില്‍നിന്ന് ഈടാക്കുന്നതിന് വേണ്ടിയാണിത്. ഇതിന് സമ്മതം അറിയിച്ചുള്ള രേഖ ഒപ്പിട്ടുവാങ്ങിയാകും ഇനി വിദേശികളെ ചികിത്സക്കായി പ്രവേശിപ്പിക്കുക.
കുവൈത്തിലെ പ്രവാസികള്‍ക്ക് പാസ്പോര്‍ട്ട് പുതുക്കാന്‍ കൊണ്ടുവന്ന പുതിയ നിബന്ധനകള്‍ ഇന്ത്യന്‍ എംബസി പിന്‍വലിച്ചു. പാസ്പോര്‍ട്ട് സേവനങ്ങള്‍ക്ക് ബന്ധുക്കളോ സുഹൃത്തുക്കളോ ആയ രണ്ട് പേരുടെ സിവില്‍ ഐ.ഡിയുടെ പകര്‍പ്പ് സമര്‍പ്പിക്കണമെന്നായിരുന്നു എംബസിയുടെ ഉത്തരവ്.
പൊതുസ്ഥലങ്ങളില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങളുടെ ഉടമകളില്‍നിന്ന് 100 ദിനാര്‍ പിഴ ഈടാക്കും. വാഹനങ്ങള്‍ മുനിസിപ്പാലിറ്റി ഗരേജിലേക്ക് നീക്കുമെന്നും മുനിസിപ്പാലിറ്റിയിലെ പൊതു ശുചീകരണ വിഭാഗം സൂപ്പര്‍വൈസര്‍ ജമാല്‍ അല്‍ ഫാദില്‍ അറിയിച്ചു.
കുവൈത്തില്‍ സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി 13 ആണെന്ന് നീതിന്യായ മന്ത്രാലയത്തിന്റെ പുതുക്കിയ മാര്‍ഗനിര്‍ദേശം. കുട്ടികളെ വാണിജ്യ സംബന്ധമായ പരസ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് കര്‍ശന നിയന്ത്രണമുണ്ടെന്നും അറ്റോണി ജനറല്‍ ദറാര്‍ അല്‍ അസൂസി മുന്നറിയിപ്പ് നല്കി.
കുവൈത്തില്‍ സ്വകാര്യമേഖലയിലേക്ക് പുതുതായി എത്തുന്നവര്‍ക്ക് വിസ മാറ്റത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തുന്നതായി റിപ്പോര്‍ട്ട്. മൂന്നു വര്‍ഷത്തേക്ക് വിസമാറ്റം വിലക്കുന്നത് സംബന്ധിച്ച് മാന്‍പവര്‍ അതോറിറ്റിയുടെ ഉത്തരവ് വൈകാതെ ഉണ്ടാവുമെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.
കുവൈത്തിലെ 91 ശതമാനം ഗാര്‍ഹികത്തൊഴിലാളികളുടെയും പാസ്സ്പോര്‍ട്ട് തൊഴിലുടമയുടെ കൈവശമെന്നു റിപ്പോര്‍ട്ട്. കുവൈത്ത് മനുഷ്യാവകാശ സമിതി പുറത്തു വിട്ട പഠനറിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. 2015 ല്‍ പാസ്സാക്കിയ ഗാര്‍ഹികത്തൊഴില്‍ നിയമപ്രകാരം പാസ്സ്പോര്‍ട്ട് തൊഴിലുടമ കൈവശം വെക്കുന്നത് നിയമ വിരുദ്ധമാണെന്നിരിക്കെയാണ് ഈ കണ്ടെത്തല്‍.
കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നങ്ങളില്‍ ഇടപെടാന്‍ കുവൈത്ത് ഹ്യൂമന്‍ റൈറ്റ്സ് സൊസൈറ്റി നിയമ വിദഗ്ധരെ നിയോഗിക്കുന്നു. തൊഴിലാളികളുടെ അവകാശ സംരക്ഷണം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടു നടപ്പാക്കുന്ന ദആം പദ്ധതിയുടെ ഭാഗമായാണ് തീരുമാനം.
ഇന്ത്യയിലേക്കുള്ള സര്‍വ്വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ അനുമതി തേടി കുവൈത്തില്‍ നിന്നുള്ള വിമാനക്കമ്പനികള്‍. കുവൈത്ത് എയര്‍ലൈന്‍സിന് പുറമെ ബജറ്റ് എയര്‍ലൈനായ ജസീറ എയര്‍വേയ്സുമാണ് കൂടുതല്‍ സര്‍വീസുകള്‍ക്ക് താല്പര്യം അറിയിച്ചത്.