
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇഖാമ പുതുക്കുന്നതിനുള്ള ഓണ്‍ലൈന്‍ സംവിധാനം ഏപ്രില്‍ മുതല്‍ നിലവില്‍ വരുമെന്ന് മാന്‍പവര്‍ അതോറിറ്റി അറിയിച്ചു. രാജ്യത്തെ 30 ലക്ഷത്തോളം വിദേശികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് മാന്‍പവര്‍ അതോറിറ്റിയിലെ തൊഴില്‍ വിഭാഗം ഡയറക്ടര്‍ ഹസ്സന് അല്‍ ഖാദര്‍ വ്യക്തമാക്കി. ജീവനക്കാരുടെ തൊഴില്‍ഭാരം കുറയ്ക്കുന്നതിനും സമയം ലാഭിക്കുന്നതിനും പ്രയോജനപ്പെടുന്നതാകും പുതിയ സംവിധാനമെന്ന് അദ്ദേഹം പറഞ്ഞു.
ഓണ്‍ലൈനായി ഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്താല്‍ ഓഫീസുകളില്‍ പോകാതെ തന്നെ ഇഖാമ പുതുക്കാവുന്ന സംവിധാനമാണ് ആവിഷ്കരിച്ചിരിക്കുന്നത്. പ്രവാസികളുടെ പങ്കാളികള്‍ക്കും മാതാപിതാക്കള്‍ക്കും മക്കള്‍ക്കുമുള്ള സന്ദര്‍ശക വിസകളും ഇനിമുതല്‍ ഓണ്‍ലൈനായി ലഭ്യമാവും.
വിദേശികളില്‍നിന്ന് ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസ് ഈടാക്കുന്ന സംവിധാനം കൂടി ഓണ്ലൈനാക്കാനുണ്ട്. നിലവില്‍ ഇന്‍ഷുറന്‍സ് കമ്പനിയില്‍ പണം അടച്ചശേഷമാണു വീസ നടപടികള്‍ പൂര്‍ത്തിയാക്കുന്നത്. ഇതുകൂടി ഓണ്‍ലൈനായി മാറുന്നതോടെ വിസ നടപടികള്‍ പൂര്‍ണ്ണമായും ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.