2011 ജനുവരി ഒന്നിന് ശേഷം മാനേജര്‍ തസ്തികയില്‍ ജോലി ചെയ്യുന്നവരുടെ ഇഖാമ പുതുക്കുന്നതിന് ബിരുദ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ ഇഖാമ പുതുക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തി. ജനുവരി ഒന്ന് മുതല്‍ നിയമം പ്രാബല്യത്തില്‍ വരും.
കുവൈത്തില്‍ ഓണ്‍ലൈന്‍ പ്രസിദ്ധീകരങ്ങള്ക്കു പെരുമാറ്റച്ചട്ടം വരുന്നു. നിയമ വിധേയമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങളെ സഹായിക്കുന്ന തരത്തില്‍ ബൈ ലോ തയ്യാറാക്കാനാണു വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ പദ്ധതി.
കുവൈറ്റില്‍ താമസരേഖയില്ലാതെ കഴിയുകയായിരുന്ന നേഴ്സുമാരുടെ പ്രശ്നത്തിന് പരിഹാരം. നേഴ്സുമാര്‍ക്ക് ജോലിയില്‍ പ്രവേശിക്കുന്നതിനുള്ള കരാറടക്കമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിവരുന്നതായി കുവൈറ്റിലെ ഇന്ത്യന്‍ എംബസി അധികൃതര്‍ അറിയിച്ചു.
വിദേശത്തേക്ക് പണം അയക്കുന്നവരുടെ വിവരങ്ങളും വരുമാന സ്രോതസുകളും നിരീക്ഷിക്കാന്‍ കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് മണി എക്സ്ചേഞ്ചുകള്‍ക്ക് നിര്‍ദേശം നല്കി. സാമ്പത്തിക തട്ടിപ്പുകളും തീവ്രവാദികള്‍ക്ക് പണമെത്തുന്നതും തടയുന്നതിന്റെ ഭാഗമായാണ് നടപടി.
വിദേശ നിക്ഷേപകര്‍ക്ക് നടപടിക്രമങ്ങള്‍ എളുപ്പമാക്കുമെന്നു കുവൈത്ത്. വ്യവസായം തുടങ്ങാനും നിക്ഷേപം നടത്താനുമുള്ള നടപടി ക്രമങ്ങള്‍ ലഘൂകരിക്കുന്ന രീതിയില്‍ നിയമ നിര്‍മാണം ആലോചനയിലുണ്ടെന്ന് വാണിജ്യവ്യവസായ വകുപ്പ് മന്ത്രി ഖാലിദ് അല്‍ റൗദാന് വ്യക്തമാക്കി.
കുവൈത്തില്‍ വിദേശികളുടെ ഇഖാമ പുതുക്കുന്നതിനുള്ള ഓണ്‍ലൈന്‍ സംവിധാനം 2019 ഏപ്രില്‍ മുതല്‍ പ്രാബല്യത്തിലാകും. സമയം ലാഭിക്കുന്നതിനും ജീവനക്കാരുടെ തൊഴില്‍ഭാരം കുറക്കുന്നതിനും പ്രയോജനപ്പെടുന്നതാകും പുതിയ സംവിധാനമെന്നു മാന്‍പവര്‍ അതോറിറ്റി അറിയിച്ചു.
കുവൈത്തില്‍ പുതുവര്‍ഷത്തോടനുബന്ധിച്ച് നിയമലംഘനങ്ങള്‍ക്ക് പിടിക്കപ്പെടുന്ന വിദേശികളെ നാടുകടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്കി. ഇതിനായി ആഭ്യന്തരമന്ത്രാലയം സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കും. പ്രധാന റോഡുകളിലും ബാച്ലേഴ്സ് തിങ്ങിത്താമസിക്കുന്നയിടങ്ങളിലെ സംശയമുള്ള ഫ്ലാറ്റുകളിലും മിന്നല്‍ പരിശോധന നടത്തും.
സര്‍വകലാശാല ക്യാംപസിനുള്ളില്‍ പുകവലിച്ചാല്‍ 50 ദിനാര്‍ പിഴ ഈടാക്കും. സ്ഥാപനത്തിന് 1000 ദിനാറും പിഴ ചുമത്തുമെന്ന് പരിസ്ഥിതി അതോറിറ്റിയിലെ സാങ്കേതിക വിഭാഗം ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് അല്‍ അനേസി അറിയിച്ചു. പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധനമുണ്ട്.
കുവൈത്തില്‍ മാതാപിതാക്കള്‍ക്കുള്ള സന്ദര്‍ശന വിസ കാലാവധി മൂന്ന് മാസമാക്കി ആഭ്യന്തരമന്ത്രാലയത്തിന്റെ പുതിയ ഉത്തരവ്. താമസകാര്യ ഓഫിസുകളില്‍ വിസ പുതുക്കാനെത്തുന്നവരുടെ തിരക്ക് വര്‍ധിച്ചതാണ് മാതാപിതാക്കളുടെ വിസ കാലാവധി നീട്ടാനുള്ള കാരണമായി പറയുന്നത്.
ജീവനക്കാരന്റെ സിവില്‍ ഐഡി നമ്പര്‍, അതോറിറ്റിയില്‍നിന്ന് സമ്പാദിക്കുന്ന വ്യക്തിഗത കോഡ് എന്നിവ ഉപയോഗിച്ചാണ് ഓണ്‍ലൈന്‍ വഴി സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കേണ്ടതെന്ന് കുവൈത്ത് സിവില്‍ സര്‍വീസ് കമ്മിഷന് അറിയിച്ചു.