കുവൈത്തില്‍ 30000 സ്വദേശികള്‍ക്ക് സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നത്തിനു നല്കി വന്നിരുന്ന അലവന്‍സ് വര്‍ധിപ്പിച്ചു. സെക്കന്‍ഡറി, ഇന്റര്‍മീഡിയറ്റ് യോഗ്യതയുള്ളവരുടെ ആനുകൂല്യം പ്രതിമാസം 147 ദീനാറില്‍നിന്ന് 161 ദീനാര്‍ ആയും ലോവര്‍ സര്ട്ടിഫിക്കറ്റുള്ളവരുടേത് 136 ദീനാറില്‍നിന്ന് 161 ആയുമാണ് വര്‍ധിപ്പിച്ചത്.
കുവൈത്തില്‍ ഗതാഗതനിയമം ലംഘിക്കുന്നവരുടെ വാഹനവും ഡ്രൈവിങ് ലൈസന്‍സും കണ്ടുകെട്ടാന്‍ ഉത്തരവ്. ഗുരുതരമായ നിയമലംഘനം കണ്ടെത്തിയാല്‍ യാതൊരു പരിഗണനയും നല്‍കാതെ നടപടിയെടുക്കാനാണ് ആഭ്യന്തര മന്ത്രാലയം ഗതാഗതവിഭാഗം അസി. അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ജമാല്‍ അല്‍ സായെഗ് ഉത്തരവിട്ടിരിക്കുന്നത്.
രാജ്യത്ത് മഴക്കെടുതികളില്‍ വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നാശം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരത്തിനുള്ള അപേക്ഷകള്‍ ഡിസംബര്‍ ആറുവരെ സമര്‍പ്പിക്കാമെന്ന് കുവൈത്ത് സാമൂഹികക്ഷേമ-തൊഴില്‍മന്ത്രി ഹിന്ദ് അസ്സബീഹ് അറിയിച്ചു.
വിദേശികളുടെ പണമിടപാടുകള്‍ക്ക് നികുതി ഏര്‍പ്പെടുത്തുന്ന സംബന്ധിച്ച് പാര്‍ലമെന്റിന്റെ ധനകാര്യ സമിതിയുടെയും സന്ദര്‍ശക വീസയില്‍ കുവൈത്തിലേക്ക് വരുന്നവര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് ആരോഗ്യ സമിതിയുടെയും നിര്‍ദേശങ്ങള്‍ പാര്‍ലമെന്റിന്റെ അടുത്ത സമ്മേളനത്തില്‍ പരിഗണിക്കാനുള്ള ആലോചന സജീവമായതായാണ് റിപ്പോര്‍ട്ട്.
കുവൈത്തില്‍ സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്നതില്‍ നിന്ന് സ്വദേശികള്‍ വ്യാപകമായി കൊഴിയുന്നു. വിദേശികളും സ്വദേശികളും തമ്മിലുള്ള അസന്തുലിതാവസ്ഥ ഇല്ലാതാക്കാനുള്ള ശ്രമം സര്‍ക്കാര്‍ നടത്തുന്നതിനിടെയാണ് സ്വദേശികള്‍ സ്വകാര്യ മേഖലയെ കൈവിടുന്നത്.
കനത്ത മഴ നാശം വിതച്ചുവെങ്കിലും കുവൈറ്റിലെ റോഡുകളില്‍ ഗതാഗതം പുനസ്ഥാപിച്ചതായി കുവൈറ്റ് സിവില്‍ ഡിഫന്‍സ് കമ്മിറ്റി വക്താവ് കേണല്‍ ജമാല്‍ അല്‍ ഫൗദരി അറിയിച്ചു. രാജ്യത്ത് എവിടെയും കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കനത്ത മഴ പെയ്തതായി റിപ്പോര്‍ട്ടില്ലെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
കുവൈറ്റില്‍ വിവിധ ഭാഗങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു. മംഗഫ്, ഫാഹേല് എന്നിവടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ആളുകള്‍ പരിഭ്രാന്തരായി കെട്ടിടങ്ങളുടെ പുറത്തിറങ്ങി. റിക്ടര്‍ സ്കെയിലില്‍ 6.3 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
കുവൈത്തില്‍ ശനിയാഴ്ച രാത്രി ചെറിയ തോതില്‍ മഴ ആരംഭിച്ചു. ഞായറാഴ്ച മുതല്‍ കാലാവസ്ഥ സ്ഥിരത കൈവരിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെയും പ്രമുഖ പ്രവാചകന്മാരുടെയും പ്രവചനം. അതേസമയം, നേരത്തേ പ്രവചിക്കപ്പെട്ട പോലെ വെള്ളിയാഴ്ച കനത്ത മഴ ഉണ്ടായില്ല.
ബജറ്റ് എയര്‍ലൈന്‍സായ ജസീറ എയര്‍വേസ് ഡിസംബര്‍ 15 മുതല്‍ കുവൈത്തില്‍നിന്ന് ഡല്‍ഹിയിലേക്ക് പുതിയ വിമാന സര്‍വിസ് ആരംഭിക്കുന്നു. ആഴ്ചയില്‍ നാലു വിമാനം വീതമാണ് ഉണ്ടാവുക. jazeeraairways.com എന്ന വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.
കുവൈത്തില്‍ ഇന്‍ഷുറന്‍സ് സേവന കേന്ദ്രത്തിലെ തിരക്കിന് പരിഹാരമായതായി ആരോഗ്യമന്ത്രാലയം. അടുത്ത ആഴ്ച മുതല്‍ ഇടപാടുകാര്‍ക്ക് കാത്തിരിപ്പില്ലാതെ ഇന്‍ഷുറന്‍സ് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് മന്ത്രാലയത്തിലെ നിയമകാര്യ അസിസ്റ്റന്‍ഡ് സെക്രട്ടറി മുഹമ്മദ് അല്‍ സുബൈ അറിയിച്ചു.