‘അല്‍ റഹ്മ’ ന്യൂന മര്‍ദ്ദത്തിന്റെ ഫലമായി ഇന്നലെ മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരുകയാണ്. മസ്കത്ത്, മുസന്ദം, വടക്കന്‍ ബാത്തിന, തെക്കന്‍ ബാത്തിന, ദാഹിറ, ദാഖിലിയ്യ ഗവര്‍ണറേറ്റുകളിലും ശര്‍ഖിയ്യ ഗവര്‍ണറേറ്റുകളിലെ പര്‍വത മേഖലകളിലും ആണ് മഴ പെയ്യുന്നത്. വിവിധ സ്ഥലങ്ങളില്‍ മഴയോടൊപ്പം ശക്തമായ കാറ്റും വീശിയടിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.