Currency

ഒമാനില്‍ പ്ലാസ്റ്റിക് ബാഗുകള്‍ക്ക് നിരോധനം; നിയമലംഘകര്‍ക്ക് പിഴ

സ്വന്തം ലേഖകന്‍Monday, March 16, 2020 2:09 pm

മസ്‌കത്ത്: രാജ്യത്ത് പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകള്‍ക്ക് നിരോധനം. അടുത്ത വര്‍ഷം ജനുവരി ഒന്നുമുതല്‍ നിരോധനം പ്രാബല്യത്തില്‍ വരും. നിയമലംഘകര്‍ക്ക് 2000 റിയാല്‍ വരെ പിഴ ചുമത്തും. ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍നിന്നും സൂപ്പര്‍മാര്‍ക്കറ്റുകളില്‍നിന്നും ലഭിക്കുന്ന ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകള്‍ക്കാണ് നിരോധനം ബാധകം.

പരിസ്ഥിതി സംരക്ഷണം മുന്‍നിര്‍ത്തിയാണ് നിരോധനമെന്ന് ഉത്തരവില്‍ പറയുന്നു. നിയമലംഘകര്‍ക്ക് 100 റിയാലാണ് കുറഞ്ഞ പിഴ. പരമാവധി 2000 റിയാല്‍ വരെ പിഴ ചുമത്തും. നിയമലംഘനം ആവര്‍ത്തിക്കുന്നപക്ഷം പിഴസംഖ്യ ഇരട്ടിയാകും. പരിസ്ഥിതി സംരക്ഷണ- മലിനീകരണ നിയന്ത്രണ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പ്ലാസ്റ്റിക് ബാഗുകള്‍ നിരോധിക്കാനുള്ള തീരുമാനമെന്നും ഉത്തരവില്‍ പറയുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x