
മസ്‌കത്ത്: ഒമാനില്‍ 20 ദിവസത്തിനിടെ 307 പ്രവാസികളെ നാടുകടത്തിയതായി മാന്‍പവര്‍ മന്ത്രാലയം അറിയിച്ചു. തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് ജോലി ചെയ്യുന്നതായി പരിശോധനയില്‍ കണ്ടെത്തിയവര്‍ക്കെതിരെയാണ് നടപടിയെടുത്തത്. മാര്‍ച്ച് ഒന്നു മുതല്‍ 19 വരെ നോര്‍ത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയും പേര്‍ പിടിയിലായത്.
മാന്‍പവര്‍ മന്ത്രാലയത്തിന് കീഴിലുള്ള സംയുക്ത പരിശോധക സംഘമാണ് പരിശോധന നടത്തിയത്. രാജ്യത്തെ തൊഴില്‍ നിയമം ലംഘിച്ചവര്‍ക്കെതിരെ നടപടികള്‍ പൂര്‍ത്തിയാക്കി നാടുകടത്തുകായിരുന്നുവെന്നാണ് മാന്‍പവര്‍ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. തൊഴില്‍ നിയമങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.