
മസ്കത്ത്: ഒമാനില്‍ കോവിഡ് 19 വ്യാപനം തടയുന്നതിനായി അതീവ ജാഗ്രത പുലര്‍ത്തി അധികൃതര്‍. കര, കടല്‍, വ്യോമ മാര്‍ഗങ്ങളിലൂടെ വരുന്ന യാത്രക്കാരെ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ എല്ലാ വിധ സംവിധാനങ്ങളും ഏര്‍പ്പെടുത്തിട്ടുണ്ട്. കോവിഡ് 19 വ്യാപനം തടയുന്നതിന് ഏകീകൃത കര്‍മപദ്ധതിയാണ് നടപ്പില്‍ വരുത്തിയിട്ടുള്ളത്.
രോഗബാധിതരെ ചികിത്സിക്കാന്‍ മൊബൈല്‍ ആശുപത്രി സ്ഥാപിക്കുകയും ചെയ്യും. വിമാനത്താവളങ്ങളടക്കം അതിര്‍ത്തികള്‍ വഴി രാജ്യത്തേക്ക് പ്രവേശിക്കുന്നവര്‍ സെല്‍ഫ് -ഡിക്ലറേഷന്‍ ഫോറം പൂരിപ്പിച്ച് നല്‍കുന്നുണ്ട് എന്ന കാര്യം ആരോഗ്യ മന്ത്രാലയവുമായി ചേര്‍ന്ന് പരിശോധിക്കുന്നുണ്ട്. സംശയാസ്പദമായ കേസുകളില്‍ യാത്രക്കാരുടെ പൂര്‍ണ വിവരങ്ങള്‍ ആരോഗ്യ മന്ത്രാലയത്തിന് നല്കി വരുകയും ചെയ്യുന്നുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.