ഒമാന്റെ ആഗോള തലത്തിലെ സ്ഥാനം 103 ആണ്. ഗള്‍ഫ് മേഖലയില്‍ കുവൈത്തും ഖത്തറും രണ്ടും മൂന്നും സ്ഥാനങ്ങളിലാണ് ഉള്ളത്. അന്താരാഷ്ട്ര തലത്തില്‍ യു.എ.ഇ പാസ്പോര്‍ട്ടിന് 38ാം സ്ഥാനവും കുവൈത്തിന് 97ാം സ്ഥാനവും ഖത്തറിന് 98ാം സ്ഥാനവുമാണുള്ളത്. ബഹറൈന്‍ 105ാം സ്ഥാനത്തുമുണ്ട്.
ഒമാനിലെ വാണിജ്യ സ്ഥാപനങ്ങളുടെ രാത്രി അടച്ചിടല്‍ ഒരാഴ്ച പിന്നിട്ടപ്പോള്‍ ഇളവുകളുമായി സുപ്രീം കമ്മിറ്റി. രാത്രി എട്ടിന് ശേഷം റസ്റ്റോറന്റുകളുടെയും ഭക്ഷ്യോല്പന്ന സ്ഥാപനങ്ങളുടെയും ഹോം ഡെലിവറി അനുവദിക്കും. കോവിഡ് വ്യാപനം കണക്കിലെടുത്ത് മാര്‍ച്ച് നാലാം തീയതി മുതലാണ് ഒമാനിലെ വ്യാപാര വാണിജ്യ സ്ഥാപനങ്ങള്‍ രാത്രി എട്ടു മുതല്‍ പുലര്‍ച്ചെ 5 വരെ അടച്ചിടണമെന്ന നിര്‍ദേശം പ്രാബല്യത്തില്‍ വന്നത്.
ഒമാനില്‍ വിദേശ നിക്ഷേപകര്‍ക്ക് ദീര്‍ഘകാല വിസ അനുവദിക്കുന്നതിന് സുല്‍ത്താന്‍ ഹൈതം ബിന്‍ ത്വാരിഖിന്റെ അംഗീകാരം. ഒമാന്‍ വിഷന്‍ 2040 പദ്ധതിക്ക് ഉയര്‍ന്ന വളര്‍ച്ചാനിരക്ക് കൈവരിക്കാന്‍ ലക്ഷ്യമിട്ടുള്ള് സാമ്പത്തിക ഉത്തേജന പദ്ധതിക്കും സുല്‍ത്താന്‍ അംഗീകാരം നല്കി.
സേവനത്തിന്റെ ഓരോ വര്‍ഷവും ഓരേ മാസത്തെ വേതനം എന്ന രീതിയിലായിരിക്കും ആനുകൂല്ല്യം കണക്കാക്കുക. ആറാം ഗ്രേഡ് വരെയുള്ള ജീവനക്കാര്‍ക്ക് ഇത് പരമാവധി പത്ത് മാസവും, ഏഴ് മുതല്‍ 14 വരെ ഗ്രേഡുള്ള ജീവനക്കാര്‍ക്ക് 12 മാസവുമായിരിക്കും ആനുകൂല്യം. വിദേശ തൊഴിലാളിക്ക് അവസാനമായി ലഭിച്ച വേതനമാണ് ആനുകൂല്ല്യത്തിന് അടിസ്ഥാനമാക്കുക.
മാര്‍ച്ച് 20 വരെ രാത്രി എട്ടുമുതല്‍ പുലര്‍ച്ചെ അഞ്ചുവരെ ഒമാനിലെ കച്ചവട സ്ഥാപനങ്ങളെല്ലാം അടഞ്ഞുകിടക്കും. ഇന്ധന സ്റ്റേഷനുകള്‍, ആശുപത്രികള്‍, ഫാര്‍മസികള്‍ എന്നിവ ഒഴിച്ചുള്ള സ്ഥാപനങ്ങള്‍ക്കെല്ലാം നിയന്ത്രണം ബാധകമാണ്. ആളുകള്‍ക്ക് പുറത്തിറങ്ങാനും വാഹനങ്ങള്‍ ഓടിക്കുന്നതിനും തടസങ്ങളില്ല.
ഒമാനിലെ സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാലയിലെ ഗവേഷകര്‍ ആര്.ടി ലാംപ് അടിസ്ഥാനമാക്കിയാണ് പുതിയ പരിശോധനാ രീതിയില്‍ രോഗ നിര്‍ണയം നടത്തുന്നത്. കുറഞ്ഞ ചെലവ് വരുന്ന ഈ പരിശോധന വഴി 20 മുതല്‍ 30 മിനിറ്റ് വരെ സമയത്തിനുള്ളില്‍ ഫലമറിയാന്‍ സാധിക്കും.
കോവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ഒമാന്‍ വീണ്ടും വാണിജ്യ സ്ഥാപനങ്ങള്‍ അടക്കുന്നു. എല്ലാ ഗവര്‍ണറേറ്റുകളിലെയും കച്ചവട സ്ഥാപനങ്ങള്‍ രാത്രി എട്ട് മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ് അടച്ചിടുക. മാര്‍ച്ച് 4 മുതല്‍ മാര്‍ച്ച് 20 വരെയാണ് അടച്ചിടുകയെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു.
രാജ്യത്തെ പാര്‍ക്കുകളും ബീച്ചുകളും അടച്ചിടുന്നത് ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ തുടരുമെന്നു സുപ്രീം കമ്മിറ്റി. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഈ മാസം 11 മുതല്‍ മുഴുവന്‍ ഗവര്‍ണറേറ്റുകളിലും പാര്‍ക്കുകള്‍ അടച്ചിട്ടിരിക്കുകയാണ്. റസ്റ്റ്ഹൗസ്, ഫാമുകള്‍, വിന്റര്‍-ഡെസേര്‍ട്ട് ക്യാംപുകള്‍ എന്നിവയ്ക്കെല്ലാം നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.
ഈ വര്‍ഷത്തെ റമസാന്‍ ഒമാനില്‍ ഏപ്രില്‍ 14ന് ആരംഭിച്ചേക്കുമെന്ന് മതകാര്യ വിഭാഗം. ഇതനുസരിച്ച് പെരുനാള് മേയ് 13നായിരിക്കുമെന്നാണ് സൂചന. മതകാര്യ വിഭാഗം ഇറക്കിയ കലണ്ടറിലും വ്രതാരംഭം ഏപ്രില്‍ 14നാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
18 വയസില്‍ താഴെയുള്ളവര്‍ ഒറ്റക്ക് യാത്ര ചെയ്യുമ്പോള്‍ ചെക്ക് ഇന്‍ സമയത്ത് ഹോട്ടല്‍ ബുക്ക് ചെയ്ത രേഖകള്‍ കാണിക്കേണ്ടതില്ല. 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും ഇളവ് ബാധകമാണ്. ഇവരും ചെക്ക് ഇന്‍ സമയത്ത് ഹോട്ടല്‍ ബുക്ക് ചെയ്ത രേഖ കാണിക്കേണ്ടതില്ല. ഒമാനിലേക്ക് നിയോഗിക്കപ്പെട്ട നയതന്ത്ര പ്രതിനിധികള്‍, കുടുംബാംഗങ്ങള്‍, സന്ദര്‍ശനത്തിനായി വരുന്നവര്‍ എന്നിവര്‍ക്കും ഇളവ് ലഭിക്കും.