ഒമാന്‍: കോവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ഒമാന്‍ വീണ്ടും വാണിജ്യ സ്ഥാപനങ്ങള്‍ അടക്കുന്നു. എല്ലാ ഗവര്‍ണറേറ്റുകളിലെയും കച്ചവട സ്ഥാപനങ്ങള്‍ രാത്രി എട്ട് മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ് അടച്ചിടുക. മാര്‍ച്ച് 4 മുതല്‍ മാര്‍ച്ച് 20 വരെയാണ് അടച്ചിടുകയെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു.
കഴിഞ്ഞ ദിവസത്തെ കണക്ക് പ്രകാരം ഒമാനില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1570 ആയി. ആകെ രോഗ ബാധിതരുടെ എണ്ണം 1,41,496 കഴിഞ്ഞു. രോഗമുക്തരായവരുടെ എണ്ണം 1,32,459 ആയി ഉയര്‍ന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.