മസ്‌കത്ത്: ഒമാനില്‍ പി.സി.ആറിന് ബദലായി ഉപയോഗിക്കാവുന്ന പുതിയ കോവിഡ് പരിശോധനാ രീതി വികസിപ്പിച്ചെടുത്ത് സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാല. ഒമാനിലെ സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാലയിലെ ഗവേഷകര്‍ ആര്‍.ടി ലാംപ് അടിസ്ഥാനമാക്കിയാണ് പുതിയ പരിശോധനാ രീതിയില്‍ രോഗ നിര്‍ണയം നടത്തുന്നത്. കുറഞ്ഞ ചെലവ് വരുന്ന ഈ പരിശോധന വഴി 20 മുതല്‍ 30 മിനിറ്റ് വരെ സമയത്തിനുള്ളില്‍ ഫലമറിയാന്‍ സാധിക്കും.
ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കോവിഡ് 19 റിസര്‍ച്ച് പ്രോഗ്രാമിന്റെ ധനസഹായത്തോടെ നടന്ന ഗവേഷണത്തിന് ഡോ. ഹയ്തം അലിയാണ് നേതൃത്വം നല്‍കിയത്. നിലവിലെ അവസ്ഥയില്‍ ആര്‍.ടി പി.സി.ആറിന് പകരമായി ഉപയോഗിക്കാവുന്ന പരിശോധനാ രീതിയാണ് ഇതെന്ന് ഗവേഷണ പ്രൊജക്ടിലെ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഡോ. അലി പറഞ്ഞു.
കൊറോണ വൈറസിന്റെ 80 വൈറല്‍ ജെനോം പതിപ്പുകള്‍ വരെ കണ്ടെത്താന്‍ നിലവില്‍ സാധിക്കും. സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാലയില്‍ ലഭിച്ച 145 സാമ്പിളുകള്‍ ഈ രീതി ഉപയോഗിച്ച് പരിശോധിച്ചതില്‍ മികച്ച ഫലമാണ് ലഭിച്ചത്. പരിശോധനക്ക് ഔദ്യോഗികമായി ഉപയോഗിക്കുന്ന തലത്തിലേക്ക് ഇതിനെ മാറ്റുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുകയാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.