ഒമാനിലെ വടക്കന്‍ വിലായത്തുകളിലും തലസ്ഥാന നഗരമായ മസ്കത്തിന്റെ വിവിധ ഭാഗങ്ങളിലും കഴിഞ്ഞ ദിവസം മഴ പെയ്തു. അന്തരീക്ഷം മേഘാവൃതമായിരുന്നു. വടക്കന്‍ മേഖലയില്‍ മഴ ലഭിക്കുമെന്ന് പബ്ലിക് അതോരിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
സൂര് ക്ലബ്ബ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഓപ്പണ്‍ ഹൗസില്‍ നൂറ്റിഅമ്പതോളം പരാതികള്‍ എത്തിയിരുന്നു. തൊഴില്‍ പ്രശ്നങ്ങള്‍, പാസ്പോര്‍ട്ട് സേവനങ്ങള്‍, സര്‍ട്ടിഫിക്കേറ്റ് അറ്റസ്റ്റേഷന് എന്നി വിഷയങ്ങളില്‍ ലഭിച്ച പരാതികള്‍ എമ്പസി ഉദ്യോഗസ്ഥര്‍ പരിശോധിച്ച് ആവശ്യമായ നടപടികളെടുത്തു.
ഡ്രോണുകള്‍ ഉപയോഗിക്കുന്നതിനുള്ള അപേക്ഷ കമ്പനികളില്‍നിന്ന് മാത്രമേ സ്വീകരിക്കുകയുള്ളൂവെന്ന് സിവില്‍ ഏവിയേഷന്‍ പൊതുഅതോറിറ്റി അറിയിച്ചു. ഡ്രോണുകള്‍ അല്ലെങ്കില്‍ റിമോട്ട് കണ്ട്രോള് വഴി നിയന്ത്രിക്കുന്ന വിമാനങ്ങള്‍ ഉപയോഗിക്കാനുള്ള അനുമതി കമ്പനികള്‍ക്ക് മാത്രം പരിമിതപ്പെടുത്തിയിട്ടുള്ള സംവിധാനത്തിനാണ് നിലവില്‍ രൂപം നല്‍കിയിട്ടുള്ളത്.
അല്‍ സവാദി ബീച്ചില്‍ നിന്ന് ആരംഭിച്ച ആദ്യ മത്സരം സൊഹാറില്‍ അവസാനിച്ചു. ആറ് ഘട്ടങ്ങളിലായാണ് ഈ വര്‍ഷം ടൂര്‍ പൂര്‍ത്തിയാക്കുക. മസ്കത്ത് ഫെസ്റ്റിവലിന്റെ ഭാഗാമായി സംഘടിപ്പിച്ചുവരുന്ന ടൂര്‍ ഓഫ് ഒമാനില്‍ 20ഓളം ടീമുകളാണ് ഇത്തവണയുള്ളത്.
ബഹ്റൈന്‍ ആസ്ഥാനമായുള്ള ഗള്‍ഫ് എയര്‍ വിമാന കമ്പനി സലാലയിലേക്ക് സര്‍വീസ് ആരംഭിക്കുന്നു. ഖരീഫ് സഞ്ചാരികളെ ലക്ഷ്യം വെച്ചാണ് പുതിയ സര്‍വീസ്. ബഹ്റൈന്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും സലാല രാജ്യാന്തര വിമാനത്തളത്തിലേക്ക് ജൂണ്‍ 15 മുതല്‍ സെപ്തംബര്‍ 14 വരെയുള്ള ദിവസങ്ങളില്‍ സര്‍വീസ് നടത്തുമെന്ന് ക്രെസിമിര്‍ കുക്കോ പറഞ്ഞു.
സര്‍ക്കാര്‍ ആശുപത്രികളിലും ഹെല്‍ത്ത് സെന്ററുകളിലും ജോലി ചെയ്യുന്ന വിദേശി നഴ്സുമാരെ പിരിച്ചുവിടുന്നു. 200 വിദേശികള്‍ക്ക് പകരം 200 സ്വദേശികളെ നിയമിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അറൈവല്‍, ഡിപ്പാര്‍ച്ചര്‍ ഗേറ്റുകളില്‍ യാത്രക്കാരുമായി എത്തുന്നവര്‍ക്കും യാത്രക്കാരെ തേടിയെത്തുന്നവര്‍ക്കുമായി പ്രത്യേക പാതയും ഒരുക്കിയിട്ടുണ്ട്. ഇവിടങ്ങളില്‍ പത്ത് മിനിറ്റു വരെ ടെര്‍മിനലുകള്‍ക്ക് മുന്‍വശം വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാം.
ബിനാമി കച്ചവടക്കാര്‍ക്കെതിരായ നടപടി കര്‍ക്കശമാക്കാന്‍ ഒമാന്‍ വ്യവസായ-വാണിജ്യ വകുപ്പ് ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി പ്രത്യേക നിയമനിര്‍മാണമടക്കം പരിഗണനയിലാണ്. ഒമാനി പൗരന്റെ പേരും ലൈസന്‍സും ഉപയോഗിച്ച് വിദേശികള്‍ നടത്തുന്ന കച്ചവട സ്ഥാപനങ്ങളാണ് നിയമത്തിന്റെ പരിധിയില്‍ വരുന്നത്.
തിങ്കളാഴ്ച മുതല്‍ രാജ്യത്ത് മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. രാജ്യത്തിന്റെ വടക്കന്‍ മേഖലയിലാകും മൂന്ന് ദിവസം മഴ ലഭിക്കുകയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. മുസന്ദം ഗവര്‍ണറേറ്റില്‍ തിരമാല മൂന്ന് മീറ്റര്‍ വരെ ഉയരായും സാധ്യതയുണ്ട്. തണുത്ത് കാറ്റും രാജ്യത്ത് അനുഭവപ്പെടും.
ഒമാനില്‍ ഡ്രോണുകളുടെ സേവനം കൂടുതല്‍ ഉപയോഗപ്പെടുത്താന്‍ പദ്ധതി. പല ദൗത്യങ്ങളും എളുപ്പമാക്കുന്നതിനാല്‍ വിവിധ മോഡലുകളിലുള്ള ഡ്രോണുകളെ ഉപയോഗപ്പെടുത്തും. ഇതിനുള്ള ഗവേഷണപരിപാടികളും ഊര്‍ജിതമാക്കും.