അറ്റസ്റ്റേഷന് നിര്‍ബന്ധമാക്കി ഒമാന്‍ ഗവണ്മെന്റ് കമ്യൂണിക്കേഷന്‍ (ജിസി) വിഭാഗം ഉത്തരവു പുറപ്പെടുവിച്ചു. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിനു പുറമേ തൊഴില്‍ നേടാനുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിനും അറ്റസ്റ്റേഷന് ബാധകമാക്കി മാനവവിഭവ ശേഷി മന്ത്രാലയം നേരത്തെ ഉത്തരവു പുറപ്പെടുവിച്ചിരുന്നു.
ഒമാനില്‍ ജനജീവിതം ദുസ്സഹമാക്കി കൊടും തണുപ്പും ശക്തമായ കാറ്റും തുടരുന്നു. ഇടയ്ക്കിടെ പൊടിക്കാറ്റും വീശുന്നുണ്ട്. ചില ഭാഗങ്ങളില്‍ നേരിയ തോതില്‍ മഴ പെയ്തു. ഉച്ചയ്ക്കു പോലും നല്ല തണുപ്പായതോടെ താമസക്കാര്‍ വീടുകളില്‍ നിന്നു പുറത്തിറങ്ങുന്നില്ല. അവധി ദിവസമായ ഇന്നലെ പൊതുസ്ഥലങ്ങള്‍ ഏറെക്കുറെ വിജനമായിരുന്നു.
ഒമാന്‍ സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനയെന്ന് കണക്കുകള്‍. ചുരുങ്ങിയ കാലത്തിനിടെ പത്ത് ശതമാനത്തോളം വര്‍ധനയുണ്ടായതായും ഇവീസ സംവിധാനം സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകമായെന്നും ഒമാന്‍ ടൂറിസം മന്ത്രാലയം ഇന്റര്‍നാഷനല്‍ ടൂറിസം വിഭാഗം ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ അസ്മ അല്‍ ഹജ്രി പറഞ്ഞു.
മിനിമം ചാര്‍ജ് 300 ബൈസയും, കിലോമീറ്ററിന് 130 ബൈസ നിരക്കിലും, കൂടാതെ യാത്രയുടെ ദൈര്‍ഖ്യവും അനുസരിച്ചുമായിരിക്കും വരുന്ന ജൂണ്‍ മാസം മുതല്‍ ടാക്സി സര്‍വീസുകള്‍ ചാര്‍ജുകള്‍ ഈടാക്കുക. ടാക്സിയില്‍ ഒന്നിലധികം യാത്രക്കാര്‍ ഉണ്ടെങ്കില്‍ മീറ്റര്‍ ചാര്‍ജ് ഓരോരുത്തരും പങ്കിട്ടെടുക്കുകയാണ് വേണ്ടത്.
സലാലയില്‍ സുല്‍ത്താന്‍ ഖാബൂസ് റോഡ് അറ്റകുറ്റപ്പണിക്കായി അടയ്ക്കുന്നു. ശനി മുതല്‍ മേയ് 3 വരെ ഇതുവഴി ഗതാഗതം നിരോധിച്ചതായി ദോഫാര്‍ മുനിസിപ്പാലിറ്റി അറിയിച്ചു.
ഒമാനില്‍ 87 തസ്തികകളില്‍ വിദേശികള്‍ക്കുള്ള വിസാ വിലക്കിന്റെ കാലാവധി നീട്ടുമെന്ന് മാനവ വിഭവശേഷി മന്ത്രാലയം. ആറുമാസത്തേക്ക് കൂടിയാണ് വിലക്ക് നീട്ടിയത്. ഇത് സംബന്ധിച്ച് മാനവ വിഭവശേഷി വകുപ്പ് മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ അല്‍ ബക്രി ഉത്തരവ് പുറപ്പെടുവിച്ചു.
മസ്കത്ത് രാജ്യാന്തര വിമാനത്താവളത്തില്‍ സൗജന്യ പാര്‍ക്കിംഗ് സമയ പരിധി ദീര്‍ഘിപ്പിച്ചു. പത്തു മിനുറ്റു വരെ ടെര്‍മിനലുകള്‍ക്ക് മുന്‍വശത്ത് പാര്‍ക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം. യാത്രക്കാരുമായി എത്തുന്നവര്‍ക്കും യാത്രക്കാരെ തേടിയെത്തുന്നവര്ക്കുമാണ് അധിക സമയ ആനുകൂല്യം ലഭിക്കുകയെന്ന് ഒമാന്‍ എയര്‍പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കി.
കീടങ്ങളുടെ സാന്നിധ്യം, ആക്രമണം കൂടുതലുള്ള മേഖലകള്‍, മണ്ണിന്റെ ഗുണമേന്മ എന്നിവ മനസ്സിലാക്കാന്‍ ഡ്രോണുകള്‍ വഴി സാധിക്കും. ഇവ എവിടെ നിന്നാണു വരുന്നതെന്നും കണ്ടെത്താന്‍ കഴിയുമെന്നാണു പ്രതീക്ഷ. കീടങ്ങളുടെ സാന്നിധ്യം അറിയാമെന്നത് കര്‍ഷകര്‍ക്കു വലിയ നേട്ടമാകുമെന്നു കാര്‍ഷിക ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ വര്‍ഷം ആദ്യ പകുതിയില്‍ ഒമാനില്‍ സമ്പദ്ഘടന 15.1 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. 2018ല്‍ 10.3 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയ സ്ഥാനത്താണിതെന്ന് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
രാജ്യത്ത് വീണ്ടും മെര്‍സ്ബാധ റിപ്പോര്‍ട്ട് ചെയ്തതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. നാലുപേരിലാണ് മെര്‍സ് കൊറോണ വൈറസ്ബാധ കണ്ടെത്തിയത്. ഇവരുടെ വിശദവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇതുവരെ വിവിധ ഗവര്‍ണറേറ്റുകളിലായി 18 പേര്‍ക്കാണ് രോഗം ബാധിച്ചത്. 2013ലാണ് രാജ്യത്ത് ആദ്യമായി മെര്‍സ്ബാധ റിപ്പോര്‍ട്ട് ചെയ്തത്.