Currency

ഒമാനില്‍ ഡ്രോണുകള്‍ കൂടുതല്‍ ദൗത്യങ്ങളിലേക്ക്

സ്വന്തം ലേഖകന്‍Sunday, February 10, 2019 9:36 am

മസ്‌കത്ത്: ഒമാനില്‍ ഡ്രോണുകളുടെ സേവനം കൂടുതല്‍ ഉപയോഗപ്പെടുത്താന്‍ പദ്ധതി. പല ദൗത്യങ്ങളും എളുപ്പമാക്കുന്നതിനാല്‍ വിവിധ മോഡലുകളിലുള്ള ഡ്രോണുകളെ ഉപയോഗപ്പെടുത്തും. ഇതിനുള്ള ഗവേഷണപരിപാടികളും ഊര്‍ജിതമാക്കും. ഭാവിയിലെ നഗരങ്ങളെ കൂടുതല്‍ സ്മാര്‍ട് ആക്കാന്‍ ഡ്രോണുകള്‍ക്കു കഴിയുമെന്ന് അണ്‍മാന്‍ഡ് ഏരിയല്‍ വെഹിക്കിള്‍സ് (യുഎവി)-ഒമാന്‍ 2019 സമിതി ചെയര്‍മാന്‍ ഹദ്ജ് ബോര്‍ദോസെന്‍ പറഞ്ഞു.

മനുഷ്യര്‍ക്ക് കടന്നുചെല്ലാന്‍ കഴിയാത്ത മേഖലകളിലും ഡ്രോണുകളുടെ സേവനം ലഭ്യമാക്കാം. ഭാവി സംരംഭങ്ങളുടെ രൂപരേഖ തയാറാക്കിയതായും വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x