നമ്പര്‍ ആക്ടിവേറ്റ് ചെയ്ത് ഹായ് അയച്ചാല്‍ ഇഷ്ടമുള്ള ഭാഷ തെരഞ്ഞെടുക്കാന്‍ പറയും. അറബിക്, ഇംഗ്ലീഷ്, മലയാളം, ഉറുദു, ഹിന്ദി, നേപ്പാളി എന്നിങ്ങനെ ആറ് ഭാഷകളിലായി സേവനം ലഭ്യമാണ്. പിന്നീട് ഏഴ് ഓപ്ഷനുകള്‍ നല്‍കും. തൊഴില്‍ അവകാശങ്ങളെ കുറിച്ചറിയല്‍, ഖത്തര്‍ വിസ സെന്ററില്‍ അപ്ലൈ ചെയ്യല്‍, പരാതികള്‍ അറിയിക്കല്‍, നേരത്തെ അയച്ച ആപ്ലിക്കേഷനുകളുടെ പുരോഗതി അറിയല്‍, സംശയനിവാരണം, പ്രധാനനമ്പറുകളെ കുറിച്ചറിയല്‍ എന്നീ ഏഴ് ഓപ്ഷനുകളില്‍ ആവശ്യമുള്ളത് തെരഞ്ഞെടുക്കാം.