ദോഹ: അല്‍ സദ്ദ് സ്ട്രീറ്റിലെ ഇരുവശങ്ങളിലെയും മൂന്നുവരിപ്പാതകള്‍ (0.7 കിലോമീറ്റര്‍) തുറന്നു. മേഖലയിലെ ഇന്റര്സെക്ഷന് നവീകരണം ഉള്‍പ്പെടെയുള്ള ഗ്രേറ്റര്‍ ദോഹയിലെ റോഡ് വികസനത്തിന്റെ ഒമ്പതാം ഘട്ടമാണിത്. അല്‍ സദ്ദ്, ജവാന് സ്ട്രീറ്റുകളില്‍ 3.2 കിലോമീറ്റര്‍ റോഡാണു പരിഷ്കരിക്കുക. ജോലികളില്‍ 40 ശതമാനവും പൂര്‍ത്തിയായി.
6.4 കിലോമീറ്റര്‍ കാല്‍നട, സൈക്കിള്‍ പാത നിര്‍മാണം, തെരുവു വിളക്കുകള്‍ എന്നിവയും ഉള്‍പ്പെടുന്നു. ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാകും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.