ദോഹ: കോവിഡ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയ രക്ഷിതാക്കള്‍ക്കൊപ്പം വിദേശയാത്ര കഴിഞ്ഞു ദോഹയില്‍ മടങ്ങിയെത്തുന്ന 16 വയസ്സു വരെയുള്ള കുട്ടികള്‍ക്ക് ഹോം ക്വാറന്റീന്‍ അനുവദിച്ചു. കോവിഡ് വ്യാപനം കൂടിയ രാജ്യങ്ങളില്‍ നിന്നാണ് മടങ്ങിവരുന്നതെങ്കിലും ദോഹയില്‍ വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയ രക്ഷിതാക്കള്‍ക്കൊപ്പമാണ് കുട്ടികള്‍ വരുന്നതെങ്കില്‍ മാത്രമാണ് ഹോം ക്വാറന്റീന്‍ അനുവദിക്കുന്നത്.
കുട്ടികള്‍ ദോഹയിലെത്തി ഏഴു ദിവസം നിര്‍ബന്ധമായും വീട്ടില്‍ ക്വാറന്റീനില്‍ കഴിയണം. അതേസമയം രാജ്യത്ത് നിലവില്‍ വിതരണം ചെയ്യുന്ന ഫൈസര്‍- ബയോടെക് വാക്സീന്‍ 16 വയസ്സിന് മുകളിലുള്ളവര്‍ക്കും മൊഡേണ 18 വയസ്സിന് മുകളിലുള്ളവര്‍ക്കും ലഭ്യമാണ് എന്നതിനാല്‍ 16 നും 18നും ഇടയില്‍ പ്രായമുള്ള കുട്ടികളാണെങ്കില്‍ വാക്സീന്‍ എടുത്തിട്ടില്ലെങ്കില്‍ ഹോട്ടല്‍ ക്വാറന്റീന്‍ മാത്രമേ അനുവദിക്കൂ.
ഖത്തറില്‍ കോവിഡ് വാക്സീന്‍ രണ്ടാമത്തെ ഡോസും പൂര്‍ത്തിയാക്കി 14 ദിവസം കഴിയുന്നവര്‍ക്ക് വിദേശയാത്ര കഴിഞ്ഞു മടങ്ങിയെത്തുമ്പോഴുള്ള ക്വാറന്റീന്‍ നടപടികളില്‍ പൊതുജനാരോഗ്യ മന്ത്രാലയം ഇളവു പ്രഖ്യാപിച്ചത് അടുത്തിടെയാണ്. നിലവില്‍ 3 മാസത്തേക്കാണ് ഇളവ് നല്‍കിയിരിക്കുന്നത്. ഖത്തറില്‍ കോവിഡ് വാക്സീന്‍ എടുത്തവര്‍ക്ക് മാത്രമാണ് നിലവിലെ വ്യവസ്ഥ ബാധകം. മറ്റു രാജ്യങ്ങളില്‍ നിന്നും കോവിഡ് വാക്സീന്‍ എടുത്തവര്‍ക്ക് ഇളവു ലഭിക്കുകയില്ല.
ഫെബ്രുവരി 14 മുതലാണ് ഹോം ക്വാറന്റീന്‍ ഇളവുകള്‍ റദ്ദാക്കി പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ഗ്രീന്‍ ലിസ്റ്റില്‍ ഉള്‍പ്പെടാത്ത രാജ്യങ്ങളില്‍ നിന്നെത്തുന്ന എല്ലാവരും സ്വന്തം ചെലവില്‍ 7 ദിവസം ഹോട്ടല്‍ ക്വാറന്റീനില്‍ കഴിയണമെന്ന വ്യവസ്ഥ നിര്‍ബന്ധമാക്കിയത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.