ദോഹ: ഖത്തറില്‍ സ്കൂള്‍ അധ്യാപകര്‍ ഈ മിഡ്സെമസ്റ്ററില് ലഭിക്കുന്ന അവധിയില്‍ വിമാനയാത്ര ഒഴിവാക്കണമെന്ന് വിദ്യാഭ്യാസ ഉന്നതവിദ്യാഭ്യാസ മന്ത്രാലയം. സെക്കന്റ് സെമസ്റ്റര്‍ പരീക്ഷയ്ക്ക് ശേഷം മാര്‍ച്ച് 13 മുതല്‍ മാര്‍ച്ച് 18 വരെയാണ് അവധി ലഭിക്കുക. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ചുരുങ്ങിയ അവധിയില്‍ നാട്ടില്‍ പോയാല്‍ കൃത്യസമയത്ത് തിരിച്ചെത്താന്‍ പ്രയാസമാകുമെന്നതിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം. അല്‍ ജസ്ര ന്യൂസിനെ ഉദ്ധരിച്ച് ഖത്തര്‍ ട്രിബ്യൂണാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
എന്തെങ്കിലും കാരണവശാല്‍ സ്കൂള്‍ തുറക്കുന്ന സമയത്ത് തിരികെയെത്താന്‍ സാധിച്ചില്ലെങ്കില്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം അധ്യാപകര്ക്കായിരിക്കുമെന്നാണ് അറിയിപ്പ്. മാര്‍ച്ച് 21 മുതല്‍ കോവിഡ് കുത്തിവെപ്പ് എടുക്കാത്ത ജീവനക്കാരെ സ്കൂളുകളില്‍ പ്രവേശിപ്പിക്കേണ്ടതില്ലെന്നും മന്ത്രാലയം ഉത്തരവിട്ടിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.