പുതിയ പാര്‍പ്പിട മേഖലകളില്‍ അടിസ്ഥാന സൗകര്യവികസനത്തിനായി അഷ്ഗാല്‍ 320 കോടി റിയാലിന്റെ നിര്‍മാണ കരാര്‍ ഒപ്പിട്ടു. റോഡുകളുടെയും അഴുക്കുചാലുകളുടെയും നിര്‍മാണം, കുടിവെള്ള പൈപ്പുകള്‍, വൈദ്യുത, ടെലിഫോണ്‍, ഇന്റര്‍നെറ്റ് കേബിളുകള്‍ പാകല്‍, ലാന്‍ഡ് സ്കേപ്പിങ് എന്നിവയ്ക്കാണ് ഈ തുക ചെലവിടുന്നത്.