
ദോഹ: ഈ വര്‍ഷം 20 പുതിയ യാത്രാ വിമാനങ്ങള്‍ കൂടിയെത്തുമെന്ന് ഖത്തര്‍ എയര്‍വേയ്സ് സിഇഒ അക്ബര്‍ അല്‍ ബേക്കര്‍. ഇതില്‍ ഭൂരിഭാഗവും എയര്‍ബസുകളാവും. ബോയിങ് വിമാനങ്ങള്‍ ഒന്നോ രണ്ടോ മാത്രമേ ഉണ്ടാകൂ എന്നും അദ്ദേഹം വ്യക്തമാക്കി. നാല് ചരക്കു വിമാനങ്ങളും എത്തും. ബോയിങ് 777 വിമാനങ്ങളാണ് ചരക്കുനീക്കത്തിനെത്തുന്നത്.
160 ലോക നഗരങ്ങളിലേക്കു പ്രതിദിനം സര്‍വീസ് നടത്തുന്നതിനായി ഖത്തര്‍ എയര്‍വേയ്‌സിന് 240 വിമാനങ്ങളാണ് ഇപ്പോഴുള്ളത്. 60 നഗരങ്ങളിലേക്ക് ചരക്കുനീക്കവുമുണ്ട്. നിലവിലുള്ള മുഴുവന്‍ എയര്‍ബസ് എ330 വിമാനങ്ങളും 3 വര്‍ഷത്തിനുള്ളില്‍ പൂര്‍ണമായി മാറ്റും. പകരം എയര്‍ബസ് എ350, ബോയിങ് 787 ഡ്രീംലൈനര്‍ വിമാനങ്ങള്‍ വാങ്ങും. നിലവിലുണ്ടായിരുന്ന മുഴുവന്‍ എയര്‍ബസ് എ340 വിമാനങ്ങളും പിന്‍വലിച്ചതായും അദ്ദേഹം വ്യക്തമാക്കി. 2024 മുതല്‍ ബോയിങ് 777, 787 വിമാനങ്ങളും എയര്‍ബസ് എ350, 321 വിമാനങ്ങളുമാകും സര്‍വീസ് നടത്തുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.