Currency

മെട്രോ സീറ്റ് ഇരിക്കാനുള്ളത് മാത്രം: ഖത്തര്‍ റെയിലിന്റെ ട്വീറ്റ്

സ്വന്തം ലേഖകന്‍Friday, May 24, 2019 3:47 pm

ദോഹ: ദോഹ മെട്രോയുടെ സീറ്റുകള്‍ ഇരിക്കുന്നതിനു മാത്രമുള്ളതാണെന്ന് ഖത്തര്‍ റെയിലിന്റെ ഓര്‍മപ്പെടുത്തല്‍. കുട്ടികള്‍ സീറ്റുകളില്‍ എഴുന്നേറ്റുനില്‍ക്കുകയും മുതിര്‍ന്ന യാത്രികരില്‍ ചിലര്‍ സീറ്റിലിരുന്നു ഭക്ഷണം കഴിക്കുകയും ചിലര്‍ സഹയാത്രികര്‍ക്ക് ബുദ്ധിമുട്ടാവുന്ന തരത്തില്‍ സീറ്റിലിരുന്ന് ഉറങ്ങുകയും ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഖത്തര്‍ റെയില്‍ ഇക്കാര്യം ട്വീറ്റ് ചെയ്തത്.

ഒരു സാഹചര്യത്തിലും കുട്ടികളെ സീറ്റില്‍ നിന്നു യാത്രചെയ്യാന്‍ അനുവദിക്കരുതെന്നു രക്ഷിതാക്കള്‍ക്കു ഖത്തര്‍ റെയില്‍ മുന്നറിയിപ്പു നല്‍കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x