കുറഞ്ഞ വരുമാനക്കാര്‍ക്കായി ക്യുഐബിയുടെ ഇന്‍ഷുറന്‍സ് പദ്ധതി (ഫാമിലി ഷീല്ഡ്ഡബ്ല്യു പിഎസ്) നിലവില്‍ വന്നു. രാജ്യത്തെ മുഴുവന്‍ ആളുകളിലേക്കും ബാങ്ക് ഉല്പന്നങ്ങള് എത്തിക്കുന്നതിന്റെ ഭാഗമായാണ് ക്യുഐബി പദ്ധതി നടപ്പാക്കുന്നത്. ദമാന്‍ ഇസ്ലാമിക് ഇന്‍ഷുറന്‍സ് കമ്പനി(ബീമ)യുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
അല്‍ ഖസ്സര്‍ മുതല്‍ അല്‍ വക്ര വരെയുള്ള പതിമൂന്ന് സ്റ്റേഷനുകളിലൂടെയാണ് ആദ്യ ഘട്ടത്തില്‍ മെട്രോ സര്‍വീസ് നടത്തുന്നത്. രാവിലെ എട്ട് മണിക്ക് അല്‍ ഖസ്സാറില് നിന്ന് വക്രയിലേക്കും തിരിച്ചും ഒരേ സമയം രണ്ട് സര്വീസുകളായിട്ടാണ് തുടങ്ങിയത്. റെഡ് ലൈനിലെ പതിമൂന്ന് സ്റ്റേഷനുകള്‍ ബന്ധിപ്പിച്ചുകൊണ്ടാണ് ആദ്യ ഘട്ടത്തില്‍ സര്‍വീസ്.
ഉദ്ഘാടനം കഴിഞ്ഞ് ആദ്യ ഒരു മാസത്തിനുള്ളില്‍ തന്നെ ഖത്തര്‍ ദേശീയ മ്യൂസിയം(എന്എംഒക്യു) സന്ദര്‍ശിച്ചത് 1.30ലക്ഷത്തിലധികം പേര്. മാര്‍ച്ച് 28നാണ് മ്യൂസിയത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നടന്നത്. ആദ്യമാസത്തില്‍ തന്നെ സ്വദേശികളും പ്രവാസികളും വിനോദസഞ്ചാരികളും ഉള്‍പ്പടെ നിരവധിപേരാണ് സന്ദര്‍ശിക്കാനെത്തിയത്.
ഖത്തറില്‍ ജനിച്ച് ഖത്തറില്‍ തന്നെ പഠനം തുടരുന്ന പ്രവാസി വിദ്യാര്‍ഥികള്‍ക്ക് വൈദ്യശാസ്ത്ര മേഖലയില്‍ പഠനത്തിന് വ്യവസ്ഥകള്‍ക്ക് വിധേയമായി സ്കോളര്‍ഷിപ് നല്കാന് തീരുമാനം. പ്രവാസി വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്് ലഭിക്കുന്നതിനുള്ള വ്യവസ്ഥകള്‍ അധികൃതര്‍ വ്യക്തമാക്കിയില്ല. ഇതുവരെ സ്വദേശി വിദ്യാര്‍ഥികള്‍ക്കു മാത്രമായിരുന്നു ഉന്നത പഠനത്തിന് സ്കോളര്‍ഷിപ് നല്‍കിയിരുന്നത്.
ഖത്തറിന്റെ ഗതാഗത മേഖലയില്‍ വന്‍ കുതിച്ചു ചാട്ടത്തിന് വഴിയൊരുക്കുന്ന ദോഹ മെട്രോ സര്‍വീസ് പ്രവര്‍ത്തന സജ്ജമാകുന്നു. നിര്‍മ്മാണ ജോലികളെല്ലാം പൂര്‍ത്തിയായ ദോഹ മെട്രോയുടെ ആദ്യ ഘട്ടം പരീക്ഷണാടിസ്ഥാനത്തില്‍ ബുധനാഴ്ച്ച ജനങ്ങള്‍ക്കായി തുറന്നു കൊടുക്കും.
പ്രവാസികളുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വിസയില്ലാതെ ഖത്തര്‍ സന്ദര്‍ശിക്കാം. ‘സമ്മര്‍ ഇന്‍ ഖത്തര്‍’ പദ്ധതിയുടെ ഭാഗമായാണ് ഈ സൗകര്യം. ജൂണ്‍ നാലു മുതല്‍ ആഗസ്റ്റ് 16 വരെ ഖത്തറിലുള്ള എല്ലാ രാജ്യക്കാരായ പ്രവാസികള്‍ക്കും അവരുടെ ബന്ധുക്കളേയും സുഹൃത്തുക്കളേയും വിസാരഹിത സന്ദര്‍ശനത്തിന് ഖത്തറിലേക്ക് ക്ഷണിക്കാം.
ഖത്തറില്‍ 4 പ്രാദേശിക റോഡ് വികസന പദ്ധതികള്‍ ഈ വര്‍ഷം അവസാന പാദത്തില്‍ നടപ്പാക്കും. ഇതിനായി അഷ്ഗാല്‍ 10 കോടി റിയാലിനുള്ള കരാറുകള്‍ പ്രഖ്യാപിച്ചു. അല്‍ ഷമാല്‍ മേഖലയിലെ റോഡ് നവീകരണത്തിനാണ് ആദ്യകരാര്‍. ഗ്രേറ്റര്‍ ദോഹയിലെ റോഡുകളുടെ നവീകരണത്തിനാണ് രണ്ടാം കരാര്‍. മൂന്നാം കരാര്‍ തെക്കന്‍ ദോഹയിലേക്കും നാലാമത്തേത് അല്‍ റയ്യാനിലേക്കുമാണ്.
അത്യാഹിത, ഇന്‍പേഷ്യന്റ് വിഭാഗങ്ങള്‍ റമസാനിലും മാറ്റമില്ലാതെ പ്രവര്‍ത്തിക്കും. അപ്പോയ്ന്റ്മെന്റ് ലഭിച്ചിട്ടുള്ളവര്‍ നിശ്ചിത സമയത്തുതന്നെ ക്ലിനിക്കുകളില്‍ എത്തണമെന്ന് എച്ച്എംസി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. യൂസഫ് അല്‍ മസ്ലമാനി പറഞ്ഞു.
സ്കൂളിലേക്കുള്ള പ്രവേശന കവാടങ്ങള്‍ കേന്ദ്രീകരിച്ചാണ് പദ്ധതി. അഷ്ഗാലിന്റെ റോഡ് മെയിന്‍ എന്‍ട്രന്‍സ് വിഭാഗമാണ് പദ്ധതി നടപ്പാക്കുന്നത്. വിദ്യാര്‍ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവരുടെ സുരക്ഷ ഉറപ്പാക്കാനാണ് പദ്ധതി. ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.
പ്രീമിയം ക്ലാസില്‍ 25 ശതമാനവും ഇകണോമി ക്ലാസില്‍ 35 ശതമാനവും വരെയാണ് ഇളവുകള്‍. ഖത്തര്‍ എയര്‍വേയ്സിന്റെ പ്രിവിലേജ് ക്ലബ് അംഗങ്ങള്‍ക്ക് പ്രീമിയം ക്ലാസില്‍ ഡബിള്‍ ക്യൂ പോയിന്റുകളും ഇകണോമി ക്ലാസില്‍ 50 ശതമാനം ബോണസ് ക്യൂപോയന്റുകളും നേടാനുള്ള അവസരവും ഇതോടൊപ്പം കമ്പനി നല്‍കിയിട്ടുണ്ട്.