ഷാര്‍ജ പൊലീസ് മുന്‍കൈയെടുത്താണ് പഴയ നമ്പര്‍േപ്ലറ്റുകള്‍ നമ്പറുകള്‍ മാറ്റുന്നത്. ടാക്സികളെ ഏകീകരണ സ്വഭാവത്തിലേക്ക് കൊണ്ട് വരികയെന്ന ലക്ഷ്യത്തോടെ വളരെ തന്ത്രപ്രധാനമായ രീതിയിലാണ് പുതിയ നമ്പറുകള്ക്ക രൂപം നല്‍കിയിരിക്കുന്നത്.
ഷാര്‍ജയിലെ സ്കൂള്‍ വിദ്യാര്‍ഥിനിയായ അശ്വതി (16)യാണ് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് മരിച്ചത്. കെട്ടിടത്തിന്റെ ഏഴാം നിലയില്‍ നിന്നാണ് അശ്വതി വീണത്. ഷാര്‍ജ ജമാല്‍ അബ്ദുന്നാസര്‍ റോഡില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അപകടം.
വാഹനങ്ങളുടെ യന്ത്രസാമഗ്രികള്‍ വില്‍ക്കുന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. ഞായറാഴ്ച 1.30 ഓടെ ആയിരുന്നു തീപിടുത്തം. അപകട സമയം നിരവധി പേര് സ്ഥാപനത്തിനകത്ത് ഉണ്ടായിരുന്നെങ്കിലും തീപടരുന്നത് കണ്ട ഉടനെ പുറത്തേക്കിറങ്ങിയതിനാല്‍ ദുരന്തം ഒഴിവാകുകയായിരുന്നു.
പരിശോധന നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. www.premieronline.com/event/Pink_tSrides_Abu_Dhabi_2546 എന്നതാണ് വിലാസം. കൂടാതെ കാരവന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന നല്കാന് ആഗ്രഹിക്കുന്നവര്‍ക്ക് ഇത്തിസലാത്ത്, ഡു എന്നിവയിലൂടെ 2302 എന്ന എസ്.എം.എസ് നമ്പര്‍ വഴി പണം കൈമാറാവുന്നതാണ്.
ഇന്ത്യന്‍ വിമാന കമ്പനികളുടെ സ്വാധീനം ള്‍ഫ് മേഖലയില്‍ വര്‍ധിച്ച് വരുന്നതോടെ നിരക്കിളവിന് സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. പുതിയതായുള്ള സര്‍വീസുകളില്‍ കോഴിക്കോടിന് ഈ മാസം 20നും തിരുവനന്തപുരത്തേയ്ക്ക് ഏപ്രില്‍ എട്ടിനുമാണ് ആരംഭിക്കുക.
നാട്ടിലേക്ക് തിരിക്കാന്‍ തീരുമാനിച്ചിരിക്കുന്ന മിക്കവാറും പ്രവാസികള്‍ ഇതുവരെയും ടിക്കറ്റ് എടുത്തിട്ടില്ല. യു.എ.ഇ.യില്‍ വേനലവധിക്ക് സ്കൂള്‍ അടയ്ക്കുന്ന തീയതി കൃത്യമായി അറിയാത്തതാണ് ഇതിന് കാരണം. അതേസമയം ജൂണ്‍ ഇരുപത്തഞ്ചോടെ സ്കൂളുകള്‍ അടയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നല്ല രീതിയില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന സൂപ്പര്‍ മാര്‍ക്കറ്റുകള്‍ പെട്ടന്ന് പൂട്ടിയതിനെ തുടര്‍ന്ന് അമ്പതോളം വരുന്ന മലയാളികളായ തൊഴിലാളികള്‍ ദുരിതത്തിലായി. ഷാര്‍ജ, ദുബായ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന കോഴിക്കോട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സൂപ്പര്‍ മാര്‍ക്കറ്റുകളാണ് ആദ്യം പൂട്ടിയത്.
അടുക്കളയില്‍ നിന്നാണ് തീപടര്‍ന്നതെന്ന് സംശയിക്കുന്നു. ഷാര്‍ജ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെറിറ്റേജ് എന്ന സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന നൂറോളം തൊഴിലാളികളായിരുന്നു ഇവിടെ താമസിച്ചിരുന്നത്.
തൊഴിൽ സ്ഥലത്തെ ചൂഷണത്തെ തുടർന്ന് ഷാർജയിലെ കമ്പനിയിൽ ജോലി ചെയ്യുന്ന മലയാളി യുവതി സഹായ അഭ്യർത്ഥനയുമായി രംഗത്ത്.
രാവിലെ എട്ട് മുതല്‍ രാത്രി 10 വരെ വാഹനം പാര്‍ക്ക് ചെയ്യാന്‍ പണം നല്‍കണം. നിലവില്‍ ഷാര്‍ജ പട്ടണം പൂര്‍ണമായും പെയ്ഡ് പാര്‍ക്കിങ് സംവിധാനം നടപ്പിലായിട്ടുണ്ട്. അപൂര്‍വ്വം ഇടങ്ങളില്‍ മാത്രമാണ് സൗജന്യമായി വാഹനം നിറുത്താനുള്ള സൗകര്യമുള്ളത്.