യൂറോപ്യന്‍ മേഖലയിലെ തന്നെ ഏറ്റവുംവലിയ മെഡിക്കല്‍ ഗവേഷണകേന്ദ്രമായ ഫ്രാന്‍സിസ് ക്രിക് മെഡിക്കല്‍ ഗവേഷണകേന്ദ്രത്തിലാണ് ഷാര്‍ജ ലബോറട്ടറി ആരംഭിച്ചിട്ടുള്ളത്. അഞ്ചുലക്ഷം പൗണ്ട് ഉപയോഗിച്ചാണ് ഷാര്‍ജ ലാബ് പ്രവര്‍ത്തനസജ്ജമാക്കിയത്.
29 വരെ 11 ദിവസം നീണ്ടുനില്‍ക്കുന്ന വായനോത്സവം ഷാര്‍ജ എക്സ്പോ സെന്ററിലാണ് നടക്കുന്നത്. ഇന്ത്യയില്‍ നിന്ന് അഞ്ച് എഴുത്തുകാരടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു നൂറിലേറെ സാഹിത്യകാരന്മാരും ചിന്തകരും വായനോത്സവത്തില്‍ പങ്കെടുക്കും.
മൊത്തം ഗ്രോസറികളിലും ഒരേതരത്തിലുള്ള സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കണം. ഇതിനായി വെള്ള, കറുപ്പ് അക്ഷരങ്ങളാണ് ഉപയോഗിക്കേണ്ടത്. മറ്റുള്ള നിറങ്ങള്‍ അനുവദിക്കില്ല. എല്ലാ കടകളിലും സി.സി.ടിവി നിര്‍ബന്ധമാക്കും.
1041 മോട്ടോര്‍ ബൈക്കുകളും 2572 സൈക്കിളുകളുമാണ് പിടിച്ചെടുത്തത്. ഇരുചക്ര വാഹനങ്ങള്‍ അപകടങ്ങള്‍ക്ക് പ്രധാന കാരണമായതിനെ തുടര്‍ന്ന് നടത്തിയ വ്യാപക പരിശോധനയില്‍ വ്യവസായ, കച്ചവട മേഖലയില്‍ നിന്നാണ് കൂടുതല്‍ നിയമലംഘനങ്ങളും കണ്ടെത്തിയത്.
ഈദുൽ ഫിത്തർ, ബലി പെരുന്നാൾ എന്നിവ സമ്മർ വേക്കേഷനോട് ചേർന്ന് വരുന്നത് മൂലം 13 അവധിദിനങ്ങൾ അധികം ലഭിക്കും. ജൂൺ 23 ന് അടയ്ക്കുന്ന സ്കൂൾ സെപ്തംബർ 9 നാണ് വീണ്ടും തുറന്ന് പ്രവർത്തിക്കുക
1.94 മീറ്റര്‍ നീളവും 2.94 മീറ്റര്‍ വീതിയുമുള്ള ലൈസന്‍സാണ് യഥാര്‍ഥ സാമഗ്രികള്‍ ഉപയോഗിച്ച് ഷാര്‍ജ പൊലീസ് നിര്‍മിച്ചത്. മൊത്തം വിസ്തീര്‍ണം 5.70 ചതുരശ്ര മീറ്ററാണ്.
ഒറ്റയ്ക്ക് താമസിക്കുന്ന പ്രവാസികളെ പ്രത്യേക കെട്ടിടത്തിലോ വ്യവസായ മേഖലകളിലെ ലേബർ ക്യാമ്പുകളിലോ ആണ് താമസിപ്പിക്കേണ്ടത്
രണ്ട് ദിര്‍ഹമാണ് ഒരു മണിക്കൂറിന് പാര്‍ക്കിംഗ് ചാര്‍ജ്. രണ്ട് മണിക്കൂര്‍ പാര്‍ക്കിംഗ് ഒരുമിച്ച് അടക്കുമ്പോള്‍ അഞ്ചും മൂന്ന് മണിക്കൂറിന് എട്ടും ദിര്‍ഹം വീതം നല്‍കണം. വെള്ളിയാഴ്ചകളിലും മറ്റ് പ്രധാന ഒഴിവ് ദിവസങ്ങളിലും പാര്‍ക്കിംഗ് സൗജന്യമായിരിക്കും.
കള്‍ച്ചര്‍ റൗണ്ടബൗട്ടില്‍ നിന്ന് അബാര്‍, ദസ്മാന്‍ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന ഭാഗമാണ് നവീകരണത്തിനായി അടക്കുന്നത്. ദസ്മാന്‍ ഭാഗത്ത് നിന്ന് കള്‍ച്ചര്‍ റൗണ്ടബൗട്ടിലേക്കുള്ള ഭാഗത്താണ് ഇന്ന് നവീകരണം ആരംഭിക്കുന്നത്.
ലോക രാജ്യങ്ങളുടെ ഭൂപടമൊരുക്കിയാണ് ഷാര്‍ജ വീണ്ടും ഗിന്നസില്‍ സ്ഥാനം പിടിച്ചത്. ഷാര്‍ജ സര്‍വകലാശാലയും മസാഫി വാട്ടര്‍ കമ്പനിയും ചേര്‍ന്ന് വൃത്താകൃതിയില്‍ നിരത്തി വെച്ച 39,000 കുപ്പികള്‍ ഉപയോഗിച്ചാണ് ഭൂപടം നിര്‍മിച്ചത്.