കരിയര്‍ പ്രദര്‍ശനങ്ങള്‍ സ്വദേശികള്‍ക്ക് മാത്രമാണ്. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയമായ 100 വിദ്യഭ്യാസ സ്ഥാപനങ്ങള്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കുമ്പോള്‍ പ്രദര്‍ശനങ്ങളില്‍ മുഖ്യ ഫോക്കസ് ഇന്ത്യയാണ്. രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെയും വൈകിട്ട് അഞ്ച് മുതല്‍ രാത്രി ഒമ്പത് വരെയുമാണ് പ്രദര്‍ശനമുള്ളത്.
അല്‍ ഇത്തിഹാദ് റോഡ്, കിങ് ഫൈസല്‍ റോഡ് എന്നിവിടങ്ങളിലെ നടപ്പാലങ്ങളുടെ നിര്‍മാണം പുരോഗമിക്കുന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ട് രണ്ട് മാസം പിന്നിട്ടു. ആറുമാസത്തിനകം പാലങ്ങള്‍ പൂര്‍ത്തിയാക്കാനാണ് കരാര്‍. ജനവാസ മേഖലയിലാണ് രണ്ട് പാലങ്ങളും നിര്‍മിക്കുന്നത്. നടുവില്‍ തൂണില്ലാതെയാണ് പാലങ്ങള്‍ പൂര്‍ത്തിയാക്കുക.
എണ്ണ ടാങ്ക് വൃത്തിയാക്കുമ്പോള്‍ ഉയര്‍ന്ന വിഷവാതകമാണ് മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക പരിശോധന ഫലം. മരിച്ച മൂന്ന് പേരും വത്തന്‍ അല്‍ അംജാദ് യൂസ്ഡ് ഓയില്‍ ട്രേഡിങ് കമ്പനിയിലെ ജീവനക്കരാണ്.
അഡ്മിഷനായി ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്ത കുട്ടികളില്‍ നിന്നാണ് നറുക്കെടുപ്പിലൂടെ പ്രവേശനത്തിനുള്ള തെരഞ്ഞെടുപ്പ് നടത്തിയത്. കെ.ജി വണിലേക്ക് 300 സീറ്റിനായി ഓണ്‍ലൈന്‍ വഴി 1200 ഓളം പേരാണ് രജിസ്റ്റര്‍ ചെയ്തത്.
ഷാര്‍ജ കേന്ദ്രമായ ഫ്രണ്ട്സ് ഓഫ് കാന്‍സര്‍ പേഷ്യന്റ്സ് സംഘാടകരുടെ നേതൃത്വത്തില്‍ നടക്കുന്ന കാമ്പയിന് ഈ മാസം 17 വരെ വിവിധ എമിറേറ്റുകളില്‍ പര്യടനം തുടരും. പത്തു ദിവസം നീണ്ടുനില്‍ക്കുന്ന കാമ്പയിന് യു.എ.ഇയിലെ എല്ലാ എമിറേറ്റുകളെയും ഉള്‍ക്കൊള്ളും വിധമാണ് സംഘടിപ്പിച്ചിരിക്കുന്നത്.
തിരുവനന്തപുരം പാറശാല സ്വദേശി സനല്‍കുമാര്‍ ആണ് അപകടത്തില്‍പ്പെട്ട മലയാളി. ഗുജറാത്ത്, രാജസ്ഥാന്, ദല്‍ഹി, ഹരിയാന, എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് മറ്റു തൊഴിലാളികള്‍. ഷാര്‍ജ തുറമുഖമായ അല്‍ ഹംരിയയിലാണ് ദിവസങ്ങള്‍ക്ക് മുമ്പ് കപ്പല്‍ കരക്കടിഞ്ഞത്.
കോട്ടയം കറുകച്ചാല്‍ സ്വദേശി അജേഷ് പദ്മനാഭനാണ് ദുബായ് ഡ്യൂട്ടി ഫ്രീ മില്യണയര്‍ നറുക്കെടുപ്പില്‍ സമ്മാനം ലഭിച്ചത്. ചൊവ്വാഴ്ച ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍വെച്ചായിരുന്നു നറുക്കെടുപ്പ്.
2014 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. തങ്ങളെ രണ്ടുപേരെയും ഒരേസമയം കാമുകിമാരാക്കി വഞ്ചിച്ചതിനുള്ള പ്രതികാരമായാണ് കൊലപാതകം നടത്തിയത്.
യുഎഇ ട്രാഫിക് വകുപ്പുകളില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്ക് മാത്രമാണ് ഈ സംവിധാനം ലഭിക്കുക. പുതിയ സംവിധാനത്തിലൂടെ പല ഘട്ടങ്ങളിലായി ലഭിച്ച പിഴ സംഖ്യ തവണകളായി അടയ്ക്കാം. ബുധനാഴ്ച മുതല്‍ സേവനങ്ങള്‍ ലഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
പതിമൂന്ന് കേന്ദ്രങ്ങളിലാണ് ലൈറ്റ് ഫെസ്റ്റിവലിന് വേദിയാവുക. മേളയ്ക്ക് തുടക്കം കുറിച്ച് നഗരത്തില്‍ ഘോഷയാത്രയും നടക്കും.