Currency

ഇന്‍ഡിഗോ ഷാര്‍ജയില്‍ നിന്ന് കോഴിക്കോട്, തിരുവനന്തപുരം സര്‍വീസ് ആരംഭിക്കുന്നു

Wednesday, March 15, 2017 2:10 pm

ഇന്ത്യന്‍ വിമാന കമ്പനികളുടെ സ്വാധീനം ള്‍ഫ് മേഖലയില്‍ വര്‍ധിച്ച് വരുന്നതോടെ നിരക്കിളവിന് സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. പുതിയതായുള്ള സര്‍വീസുകളില്‍ കോഴിക്കോടിന് ഈ മാസം 20നും തിരുവനന്തപുരത്തേയ്ക്ക് ഏപ്രില്‍ എട്ടിനുമാണ് ആരംഭിക്കുക.

ഷാര്‍ജ: ഇന്‍ഡിഗോ എയര്‍ലൈന്‍സ് ഷാര്‍ജയില്‍ നിന്ന് തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് പ്രതിദിന സര്‍വീസ് ആരംഭിക്കുന്നു. ഇന്ത്യന്‍ വിമാന കമ്പനികളുടെ സ്വാധീനം ള്‍ഫ് മേഖലയില്‍ വര്‍ധിച്ച് വരുന്നതോടെ നിരക്കിളവിന് സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. പുതിയതായുള്ള സര്‍വീസുകളില്‍ കോഴിക്കോടിന് ഈ മാസം 20നും തിരുവനന്തപുരത്തേയ്ക്ക് ഏപ്രില്‍ എട്ടിനുമാണ് ആരംഭിക്കുക.

നിലവില്‍ ഇന്‍ഡിഗോയുടെ സര്‍വീസുള്ളത് ദുബായില്‍ നിന്ന് കൊച്ചിയിലേയ്ക്ക് മാത്രമാണ്. യാത്രക്കാര്‍ക്ക് സൗകര്യപ്രദമായ യാത്ര സാധ്യമാക്കുന്ന വിമാനങ്ങളാണ് പുതുതായി സര്‍വീസ് നടത്തുകയെന്ന് ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചു. ഇന്‍ഡിഗോയുടെ ആറാമത്തെ രാജ്യാന്തര കേന്ദ്രമാണ് ഷാര്‍ജ. കണ്ണൂരിലേക്ക് ഭാവിയില്‍ സര്‍വീസ് ആരംഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x