അടുത്ത അധ്യയന വര്‍ഷത്തെ ക്ലാസുകള്‍ ആരംഭിക്കുമ്പോള്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ സംബന്ധിച്ച് അധികൃതര്‍ സ്കൂളുകള്‍ക്ക് അറിയിപ്പുകള് നല്‍കിയിട്ടുണ്ട്. ഇവ പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ പിഴ ചുമത്തുകയോ പഠനം പൂര്‍ണമായി ഓണ്‍ലൈന്‍ രീതിയിലേക്ക് മാറ്റാന്‍ നിര്‍ദേശിക്കുകയോ ചെയ്യുമെന്നും ഷാര്‍ജ പ്രൈവറ്റ് എജ്യൂക്കേഷന്‍ അതോരിറ്റി ഡയറക്ടര്‍ ജനറല്‍ അലി അല്‍ ഹുസൈനി അറിയിച്ചു.
ഷാര്‍ജയില്‍ സ്കൂളുകള്‍ തുറക്കും മുന്‍പ് വിദ്യാര്‍ഥികളും അധ്യാപകരടക്കമുള്ള ജീവനക്കാരും കോവിഡ് പരിശോധന നടത്തണമെന്നു വിദ്യാഭ്യാസ വകുപ്പ്. സ്കൂള്‍ ബസുകളില്‍ ഇരിക്കാവുന്നതിന്റെ 50% പേരെ മാത്രമേ കയറ്റാവൂ. അധ്യയന വേളയില്‍ എല്ലാവരും മാസ്ക് ധരിക്കണം. ക്ലാസ് മുറികള്‍, ലൈബ്രറി എന്നിവിടങ്ങളിലടക്കം അകലം പാലിക്കണം.
ഓഗസ്റ്റ് മൂന്ന് മുതലാണ് ബീച്ചുകള്‍ തുറക്കുന്നതെന്ന് നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അറിയിച്ചിരുന്നു. തെരഞ്ഞെടുത്ത മ്യൂസിയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ട്രെയിനിങ് സെന്ററുകള്‍ എന്നിവ തുറക്കുമെന്നും അധികൃതര്‍ പ്രഖ്യാപിച്ചു.
ഷാര്‍ജയിലെ അല്‍ നഹ്ദ റോഡ്, കിങ് ഫൈസല്‍ സ്ട്രീറ്റ്, കിങ് അബ്ദുല്‍ അസീസ് സ്ട്രീറ്റ്, അല്‍ ഇത്തിഹാദ് സ്ട്രീറ്റ് എന്നിവിടങ്ങളില്‍ 4 നടപ്പാലങ്ങള്‍ കൂടി തുറന്നു. 10 കോടി ദിര്‍ഹം ചെലവഴിച്ചാണ് പാലങ്ങള്‍ പൂര്‍ത്തിയാക്കിയത്. പ്രധാന പാതകളിലെ ഇരുഭാഗത്തെയും താമസമേഖലകളിലേക്കു പോകാന്‍ പാലങ്ങള്‍ സഹായമാകും.
ബലി പെരുന്നാളിനോടനുബന്ധിച്ച് ഷാര്‍ജയില്‍ നാല് ദിവസത്തെ ഫ്രീ പാര്‍ക്കിങ് പ്രഖ്യാപിച്ചു. ജൂലൈ 30 (ദുല്‍ഹജ്ജ് 9) മുതല്‍ ഓഗസ്റ്റ് രണ്ട് (ദുല്‍ഹജ്ജ് 12) വരെയാണ് സൗജന്യ പാര്‍ക്കിങ് സൗകര്യം ലഭ്യമാവുക. ഔദ്യോഗിക അവധി ദിവസങ്ങളിലടക്കം പണം നല്‍കേണ്ട പ്രത്യേക പാര്‍ക്കിങ് സ്ഥലങ്ങളൊഴികെ മറ്റ് പാര്‍ക്കിങ് കേന്ദ്രങ്ങളെല്ലാം സൗജന്യമായി ഉപയോഗിക്കാം.
വിദേശികളടക്കമുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഷാര്‍ജയില്‍ കോവിഡ് പരിശോധന സൗജന്യമായി നടത്താം. ഷാര്‍ജ എക്സ്പോ സെന്ററിലും ഷാര്‍ജ ഗോള്‍ഫ് ആന്‍ഡ് ഷൂട്ടിങ് ഹെഡ് ക്വാര്‍ട്ടേഴ്സിലുമാണ് സൗജന്യ പരിശോധനക്കുള്ള സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
സൗജന്യമായാണ് കൊവിഡ് പരിശോധന നടത്തുന്നത്. സ്വദേശികളും പ്രവാസികളുമായ സര്‍ക്കാര്‍ ജീവനക്കാര്‍, അവരുടെ ബന്ധുക്കള്‍ എന്നിവര്‍ക്കായി ഷാര്‍ജയിലെ എക്സ്പോ സെന്റര്‍, ഷാര്‍ജ ഗോള്‍ഫ് ആന്റ് ഷൂട്ടിങ് ക്ലബ് എന്നിവിടങ്ങളില്‍ സജ്ജീകരിച്ച സെന്ററുകളിലായിരിക്കും പരിശോധന നടത്തുകയെന്നും അധികൃതര്‍ അറിയിച്ചു.
നിശ്ചിത ദിവസങ്ങളില്‍ ഓരോ മേഖലയിലും മെഡിക്കല്‍ സംഘം മൊബൈല്‍ യൂണിറ്റുകളില്‍ എത്തി പരിശോധിക്കും. ഒരു ദിവസം 200 പേരെ പരിശോധിക്കും. രാവിലെ 10 മുതല്‍ വൈകിട്ട് 6 വരെ സേവനം ലഭ്യമാണ്. മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ആശ്വാസമേകുന്ന നടപടിയാണിത്. ആശുപത്രികളില്‍ പരിശോധനയ്ക്ക് 300 മുതല്‍ 400 ദിര്‍ഹം വരെ ചെലവ് വരും.
ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം ഈ വര്‍ഷവും മാറ്റമില്ലാതെ നടത്തും. പതിവുപോലെ ഷാര്‍ജ എക്സ്പോ സെന്ററില്‍ നവംബര്‍ ആദ്യവാരം തന്നെ പുസ്തകോത്സവം ആരംഭിക്കും. പതിനൊന്ന് ദിവസം നീണ്ടുനില്‍ക്കുന്ന പുസ്തകോത്സവത്തില്‍ ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍നിന്നുമുള്ള പ്രസാധകരും സാഹിത്യ നായകരും എത്തും.
ജനജീവിതം സാധാരണ നിലയിലേക്കു മടങ്ങി വരുന്ന സാഹചര്യത്തിലാണ് ഫീസ് പുനഃസ്ഥാപിക്കുന്നതെന്നു നഗരസഭ വ്യക്തമാക്കി. അതേസമയം ഇളവനുദിച്ചതോടെ ചട്ടങ്ങള്‍ പാലിക്കാതെ പാര്‍ക്ക് ചെയ്യുന്ന പ്രവണത കൂടി. തലങ്ങും വിലങ്ങുമുള്ള പാര്‍ക്കിങ് പലപ്പോഴും ഗതാഗത തടസ്സമുണ്ടാക്കിയിരുന്നു.