ഷാര്‍ജ: ഷാര്‍ജയില്‍ അടുത്തമാസം ഒന്നു ഒന്നു മുതല്‍ പാര്‍ക്കിങ് ഫീസ് ഈടാക്കും. കോവിഡ് പശ്ചാത്തലത്തില്‍ ഏപ്രില്‍ മുതല്‍ വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് ഫീസ് ചുമത്തിയിരുന്നില്ല. ജനജീവിതം സാധാരണ നിലയിലേക്കു മടങ്ങി വരുന്ന സാഹചര്യത്തിലാണ് ഫീസ് പുനഃസ്ഥാപിക്കുന്നതെന്നു നഗരസഭ വ്യക്തമാക്കി. അതേസമയം ഇളവനുദിച്ചതോടെ ചട്ടങ്ങള്‍ പാലിക്കാതെ പാര്‍ക്ക് ചെയ്യുന്ന പ്രവണത കൂടി. തലങ്ങും വിലങ്ങുമുള്ള പാര്‍ക്കിങ് പലപ്പോഴും ഗതാഗത തടസ്സമുണ്ടാക്കിയിരുന്നു.
പാര്‍ക്കിങ് കാര്‍ഡ് ഉടമകള്‍ക്ക് ഇളവ് അനുവദിക്കുമെന്ന് പാര്‍ക്കിങ് വിഭാഗം ഡയറക്ടര്‍ അഹമ്മദ് അബു ഗാസീന് അറിയിച്ചു. അടുത്തമാസം ഒന്നിനോ ശേഷമോ കാര്‍ഡിന്റെ കാലാവധി തീരുന്നവര്‍ക്ക് 3 മാസം കൂടി നീട്ടി നല്‍കും. അതിനു മുന്‍പ് തീര്‍ന്നാലും ഈ ആനുകൂല്യം ലഭിക്കും. 11,643 പേര്‍ക്കാണ് ഈ ആനുകൂല്യം. ഇതു സംബന്ധിച്ച് മൊബൈല്‍ സന്ദേശം ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വര്‍ഷം ആദ്യ പകുതിയോടെ ഷാര്‍ജയിലെ 5,000 മേഖലകള്‍ പേ-പാര്‍ക്കിങ് പരിധിയിലായി. വരും ദിവസങ്ങളില്‍ കൂടുതല്‍ മേഖലകളെ ഉള്‍പ്പെടുത്തും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.