ഷാര്‍ജ: ഷാര്‍ജയില്‍ സ്‌കൂളുകള്‍ തുറക്കും മുന്‍പ് വിദ്യാര്‍ഥികളും അധ്യാപകരടക്കമുള്ള ജീവനക്കാരും കോവിഡ് പരിശോധന നടത്തണമെന്നു വിദ്യാഭ്യാസ വകുപ്പ്. സ്‌കൂള്‍ ബസുകളില്‍ ഇരിക്കാവുന്നതിന്റെ 50% പേരെ മാത്രമേ കയറ്റാവൂ. അധ്യയന വേളയില്‍ എല്ലാവരും മാസ്‌ക് ധരിക്കണം. ക്ലാസ് മുറികള്‍, ലൈബ്രറി എന്നിവിടങ്ങളിലടക്കം അകലം പാലിക്കണം.
കോവിഡ് പ്രതിരോധ നടപടികള്‍ നടപ്പാക്കാന്‍ അതത് സ്‌കൂളുകളില്‍ വിദഗ്ധ സമിതി രൂപീകരിക്കണമെന്നു ഷാര്‍ജ വിദ്യാഭ്യാസ അതോറിറ്റി ഡയറക്ടര്‍ അലി അല്‍ ഹുസ്‌നി പറഞ്ഞു. സ്‌കൂള്‍ ഗേറ്റുകള്‍, കന്റീന്‍, സന്ദര്‍ശക മേഖലകള്‍ എന്നിവിടങ്ങളില്‍ രോഗപ്രതിരോധ നടപടികള്‍ ഉറപ്പാക്കണം. സ്‌കൂള്‍ കെട്ടിടങ്ങളില്‍ ഐസലേഷന്‍ സൗകര്യം നിര്‍ബന്ധം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.