വിദേശ ഇന്റലിജന്‍സ് ഏജന്‍സികള്‍ നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രാദേശിക സമയം വെള്ളിയാഴ്ച വൈകുന്നേരം മൂന്നുമണിയോടെ നഗരത്തിലെ പാര്‍പ്പിട മേഖലകളില്‍ പ്രത്യേക സേന നടത്തിയ റെയ്ഡിലാണ് ഇയാളെ പിടികൂടിയത്.
കുടിയേറ്റമെന്നാല്‍ ഇസ്ലാമികവത്കരണമാണെന്നും ഇത് എത്രയും വേഗം നിര്‍ത്തലാക്കിയില്ലെങ്കില്‍ ഓസ്ട്രിയയുടെയും യൂറോപ്പിന്റെയും അന്ത്യമായിരിക്കും ഫലമെന്നും അദ്ദേഹം പറഞ്ഞു.
സ്ലൊവാക്യ, ചെക്ക് റിപ്പബ്ലിക് രാജ്യങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മുന്നറിയിപ്പ്
അഭയാര്‍ഥിത്വത്തിന് അപേക്ഷ നല്കുന്നതിനു മുന്‍പ് ഒരാളെയും യൂറോപ്പില്‍ കാലു കുത്താന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെടുന്ന പ്രമേയം യൂറോപ്യന്‍ യൂണിയനില്‍ അവതരിപ്പിക്കാനാണ് രാജ്യത്തിന്റെ തീരുമാനം.
സ്ത്രീകള്‍ കൂട്ടമായി ലൈംഗികാതിക്രമത്തിനിരയായ സംഭവത്തില്‍ പ്രതികള്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു. ഏഷ്യക്കാരോ ആഫ്രിക്കന്‍ വംശജരോ ആയ ആറോളം പേരാണ് കരിമരുന്നുപ്രയോഗം കാണുകയായിരുന്ന 18 സ്ത്രീകളെ കടന്നുപിടിക്കുകയും ചുംബിക്കുകയും ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
പുതുവർഷാഘോഷത്തിനിടയിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന ആക്രമണങ്ങൾ തടയാൻ തടയാന്‍ പ്രത്യേക പോക്കറ്റ് അലാറം വിതരണം ചെയ്യുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ വക്താവ് കാള്‍ ഹൈന്‍സ് ഗ്രുന്‍ഡ്ബോയ്ക്ക്.
അഡോള്‍ഫ് ഹിറ്റ്ലറുടെ ഓസ്ട്രിയയിലെ വിവാദ ജന്മഗൃഹം ഓസ്ട്രിയന്‍ പാര്‍ലമെന്റ് നിയമ നിര്‍മ്മാണത്തിലൂടെ പിടിച്ചെടുത്തു. ഉടമസ്ഥയായ ഗെര്ലിഡ പോമമര് ഈ കെട്ടിടം വിട്ടുനല്കുവാന് തയാറാകാഞ്ഞതിനെതുടര്ന്ന് നീണ്ട നിയമയുദ്ധങ്ങള്‍ക്കൊടുവിലാണ് കെട്ടിടം സര്‍ക്കാരിലേക്ക് എത്തുന്നത്.
ഉരുക്ക് നിര്‍മ്മാണ രംഗത്തും യന്ത്ര ഉല്‍പ്പാദന രംഗത്തും തൊഴില്‍ എടുക്കുന്നവര്‍ക്ക് 1.6% ശമ്പള വര്‍ധനവ് പ്രാബല്യത്തില്‍ വന്നു. സര്‍ക്കാര്‍ പ്രതിനിധികളും യൂണിയന് പ്രതിനിധികളും തമ്മില്‍ രണ്ടാഴ്ചയായി നടത്തിവന്ന ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്.
സ്ട്രിയൻ വനിതകൾക്കിടയിൽ ജിഹാദികളാകാനുള്ള പ്രവണത വർധിക്കുന്നതായി സർവ്വേഫലം. ആഭ്യന്തര മന്ത്രാലയത്തിന്റെ സഹായത്തോടെ ഗ്രീന്‍ പാര്‍ട്ടി നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തൽ.
കുടിയേറ്റ വിരുദ്ധ, യൂറോപ്യൻ യൂണിയൻ വിരുദ്ധ നയങ്ങൾ കൊണ്ട് ശ്രദ്ധേയനായ തീവ്രവലതുപക്ഷ നേതാവ് നോബര്‍ട്ട് ഹോഫറിനെയാണ് തെരെഞ്ഞെടുപ്പിൽ ജനങ്ങൾ തള്ളിക്കളഞ്ഞത്.