Currency

Saudi Arabia

സൗദിയില്‍ കൃത്രിമ മഴ പെയ്യിക്കാനുള്ള പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം; അന്താരാഷ്ട്ര സൗരോര്‍ജ സഖ്യത്തില്‍ ഭാഗമാകാനും തീരുമാനം

രാജ്യത്തെ ആദ്യ കൃത്രിമ മഴ പദ്ധതിക്ക് അംഗീകാരം നല്‍കിയതാണ് ഇതില്‍ ശ്രദ്ധേയം. പരിസ്ഥിതി കൃഷി ജല വകുപ്പ് മന്ത്രി സമര്‍പ്പിച്ച കരടിന് മന്ത്രിസഭ അംഗീകാരം നല്‍കുകയായിരുന്നു. സൗദി സാമ്പത്തിക സമിതി കഴിഞ്ഞ മാസം ഇതേ പദ്ധതിക്ക് പ്രാഥമിക അംഗീകാരം നല്‍കിയിരുന്നു. അന്താരാഷ്ട്ര സൗരോര്‍ജ സഖ്യത്തില്‍ അംഗമാവാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ഒന്നര മാസം മുമ്പ് സൗദി ശുറാ കൗണ്‍സില്‍ അംഗീകാരം നല്‍കിയ തീരുമാനത്തിന് മന്ത്രിസഭ അന്തിമ അംഗീകാരം നല്‍കുകയായിരുന്നു.

സൗദിയില്‍ വാഹന ഇന്‍ഷൂറന്‍സ് വ്യവസ്ഥകളില്‍ മാറ്റം; ക്ലൈമുകള്‍ വേഗത്തില്‍ തീര്‍പ്പാക്കും

നഷ്ടപരിഹാര അപേക്ഷകളില്‍ വേഗത്തില്‍ തീര്‍പ്പ്കല്‍പിക്കുന്നതാണ് പുതിയ വ്യവസ്ഥകള്‍. വാഹന ഇന്‍ഷൂറന്‍സ് ക്ലൈമുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് ഇന്‍ഷൂറന്‍സ് കമ്പനികളെ നിര്‍ബന്ധിപ്പിക്കുന്ന വ്യവസ്ഥയാണ് സൗദി അറേബ്യന്‍ മോണിട്ടറി അതോറിറ്റി പ്രഖ്യാപിച്ചത്. അപകടങ്ങള്‍ സംഭവിക്കുക വഴി നഷ്ടപരിഹാരം തേടിയുള്ള അപേക്ഷകളിന്‍മേല്‍ 15 പ്രവര്‍ത്തി ദിവസങ്ങള്‍ക്കുള്ളില്‍ തീര്‍പ്പാക്കണം. അപേക്ഷ അപൂര്‍ണ്ണമാണെങ്കില്‍ അക്കാര്യം ഏഴ് ദിവസത്തിനകം ഉപയോക്താക്കളെ അറിയിക്കുകയും വേണം.

Resident Editor, KUWAIT
Jobin ThomasResident Editor, KUWAIT

കുവൈറ്റ് മലയാളികൾക്ക് അവരുടെ വിശേഷങ്ങളും വാർത്തകളും ഗർഷോമിൽ പ്രസിദ്ധീകരിക്കാം. വാർത്തകൾ അയക്കുന്നവർ വാർത്തകളുമായി ബന്ധപ്പെട്ട ഫോട്ടോ / വീഡിയോ കൂടി അയക്കുവാൻ ശ്രദ്ധിക്കുമല്ലോ. വാർത്തകളും വിശേഷങ്ങളും അയക്കേണ്ട വിലാസം jobin@garshom.com

Top
x