
റിയാദ്: സൗദിയില്‍ നികുതി വെട്ടിപ്പ് നടത്തുന്നവര്‍ക്ക് കടുത്ത ശിക്ഷയെന്ന് സകാത്ത് ആന്‍ഡ് ഇന്‍കം ടാക്‌സ് അതോറിറ്റി വ്യക്തമാക്കി. കൃത്യമായ വിവരങ്ങളുള്‍പ്പെടുത്തി നികുതി വെട്ടിപ്പിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പിഴയുടെ രണ്ടര ശതമാനം വരെ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം അതോറിറ്റി ജീവനക്കാര്‍ക്കോ ബന്ധുക്കള്‍ക്കോ പാരിതോഷികത്തിന് അര്‍ഹതയുണ്ടാകില്ലെന്നും അതോറിറ്റി അറിയിച്ചു.
സകാത്ത്, നികുതി എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളും അവക്കുള്ള ശിക്ഷയും സംബന്ധിച്ച വിവരങ്ങളാണ് സകാത്ത് ആന്‍ഡ് ഇന്‍കം ടാക്‌സ് അതോറിറ്റി പുറത്തുവിട്ടത്. സകാത്ത് അടക്കാതിരിക്കുക, മൂല്യവര്‍ധിത നികുതി അടക്കാതിരിക്കുക, ആദായ നികുതിയുമായി ബന്ധപ്പെട്ട നിയമലംഘനം, പ്രത്യേക ഇനങ്ങള്‍ക്കുള്ള നികുതി അടക്കാതിരിക്കുക തുടങ്ങി നാലിനം നിയമലംഘനങ്ങളാണ് തിങ്കളാഴ്ച്ച പ്രസിദ്ധീകരിച്ച നിയമാവലിയില്‍ പരാമര്‍ശിക്കുന്നത്. കൂടാതെ മൂല്യ വര്‍ധിത നികുതിയുടെ ബില്ലുകളും രേഖകളും സൂക്ഷിക്കാതിരിക്കുന്നതും നിയമലംഘനമായി പരിഗണിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.