Currency

ചൈനയില്‍ നിന്നെത്തുന്നവര്‍ രാജ്യത്ത് പ്രവേശിക്കുന്നത് മുന്‍കൂട്ടി അറിയിക്കണമെന്ന് സൗദി

സ്വന്തം ലേഖകന്‍Thursday, February 6, 2020 10:55 am
corona-saudi
Nominations-2020

റിയാദ്: കൊറോണ വ്യാപനത്തിന് ശേഷം ചൈന സന്ദര്‍ശിച്ചവര്‍ രാജ്യത്ത് പ്രവേശിക്കുന്നത് മുന്‍കൂട്ടി അറിയിക്കണമെന്ന് സൗദി. ചൈനയില്‍ നിന്ന് നേരിട്ടല്ലാതെ മറ്റു രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്കാണ് നിര്‍ദ്ദേശം ബാധകമാവുക. വിദേശ രാഷ്ട്രങ്ങളില്‍ നിന്ന് സൗദിയിലെത്തുന്നവര്‍ 15 ദിവസത്തിന് മുമ്പ് വരെ ചൈന സന്ദര്‍ശിച്ചിട്ടുണ്ടെങ്കില്‍ അക്കാര്യം എമിഗ്രേഷന്‍ ഉദ്യോഗസ്ഥരെ നിര്‍ബന്ധമായും അറിയിച്ചിരിക്കണമെന്ന് സൗദി ജവാസാത്ത് ഡയറക്ട്റേറ്റ് നിര്‍ദ്ദേശം നല്‍കി. വിമാനത്താവളങ്ങള്‍ തുറമുഖങ്ങള്‍, കരാതിര്‍ത്തി എന്നിവ വഴി രാജ്യത്തേക്കെത്തുന്നവര്‍ക്കാണ് നിര്‍ദ്ദേശം ബാധകമാവുക.

വിദേശങ്ങളില്‍ നിന്ന് സൗദിയിലേക്ക് എത്തുന്നവര്‍ നിര്‍ദ്ദേശം കര്‍ശനമായി പാലിച്ചിരിക്കണമെന്നും ഡയറക്ടറേറ്റ് അറിയിച്ചു. കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് നിര്‍ദ്ദേശം. വിവിധ മന്ത്രാലയങ്ങളെ ഏകോപിപ്പിച്ചാണ് വൈറസ് വ്യാപനം തടയുന്നതിന് നടപടികള്‍ സ്വീകരിച്ചു വരുന്നത്.

കൊറോണ വൈറസ് വ്യാപകമായ ചൈനയിലേക്കുള്ള സൗദിയുടെ വിമാന സര്‍വീസുകള്‍ കഴിഞ്ഞ ദിവസം നിര്‍ത്തി വെച്ചിരുന്നു. വിമാനത്താവളങ്ങളിലും അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ കര്‍ശന പരിശോധനയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.


MONIER (1)

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x