ലണ്ടൻ: വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ബ്ലോക്ക് ആകുന്ന സംവിധാനം ഏർപ്പെടുത്താൻ ട്രാന്‍സ്പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്റ്. ഓടുന്ന വാഹനങ്ങളിലേക്കുള്ളതും വാഹനത്തിൽ നിന്നുള്ളതുമായ സിഗ്നലുകള്‍ തടയുകയാണ് ചെയ്യുക. ഇതോടെ ആരെ വിളിച്ചാലും കിട്ടില്ല. തിരിച്ചു വിളിക്കാന്‍ സാധിക്കുകയുമില്ല. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ നീക്കം. മൊബൈല്‍ നെറ്റ് വര്‍ക്ക് ഓപ്പറേറ്റര്‍മാരുമായും മൊബൈല്‍ നിര്‍മാതാക്കളുമായും ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ചര്‍ച്ച നടത്തും. നിലവിൽ ഇത്തരത്തില്‍ വാഹനമോടിക്കുന്നവര്‍ പിടിക്കപ്പട്ടാല്‍ ഇരട്ടി പിഴയാണ് ചുമത്തുന്നത്. ലൈസന്‍സിലും ആറു പോയിന്റ് നഷ്ടമാകും.
ഇന്ത്യ നിരോധിച്ച 500, 1000 രൂപ നോട്ടുകള്‍ ഇംഗ്ലണ്ടിലെ ഇന്ത്യന്‍ ബാങ്കുകളില്‍ നിക്ഷേപിക്കാന്‍ നിയമ തടസമില്ലെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് വ്യക്തമാക്കി. ഇംഗ്ലണ്ടിലുള്ള ഇന്ത്യക്കാര്‍ക്ക് നിരോധിച്ച ഇന്ത്യന്‍ നോട്ടുകള്‍ മണിഎക്സ്ചേഞ്ചുകള്‍ വഴിയും ബാങ്കുകള്‍ മുഖേനയും നിക്ഷേപിക്കുകയോ മാറ്റി എടുക്കുകയോ ചെയ്യാമെന്നും ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ മാര്‍ക്ക് കാര്‍ണെ അറിയിച്ചു.
കല, ഡിസൈന്‍ എന്നീ മേഖല മുതല്‍ എന്‍ജിനീയറിംഗ്, നിയമം, മാനെജ്മെന്റ് എന്നീ മേഖലയില്‍ പഠനം നടത്തുന്നവര്‍ക്കായാണ് പുതിയ 198 സ്കോളര്‍ഷിപ്പുകള്‍ നല്‍കുക.
സൗദി അറേബ്യക്ക് ആയുധം നല്‍കുന്നത് നിര്‍ത്തിവെക്കണമെന്ന ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ നിര്‍ദേശം പ്രധാനമന്ത്രി തെരേസ മെയ് തള്ളി. യമനില്‍ നടത്തിയ സൈനിക നീക്കത്തില്‍ പ്രതിഷേധിച്ച് സൗദിക്ക് ആയുധം നല്‍കുന്നത് നിര്‍ത്തിവെക്കണമെന്നാണ് ചില പാര്‍ലമെന്റ് അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നത്.
ഫെബ്രുവരിയില്‍ ബ്രസല്‍സില്‍ നടക്കാനിരിക്കുന്ന യൂറോപ്യന്‍ കൗണ്‍സില്‍ ഉച്ചകോടിക്കിടെയാകും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ ഒഴികെയുള്ള യൂറോപ്പിലെ എല്ലാ രാജ്യങ്ങളുടെയും തലവന്മാര് ഒത്തുചേരുന്നത്.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ ബാങ്കിന്റെ നാലിലൊന്ന് ശാഖകളും പൂട്ടിയിരുന്നു. ഇന്റര്‍നെറ്റ് ബാങ്കിങ് വ്യാപകമായതിനെ തുടര്‍ന്നാണ് എച്ച്.എസ്.ബി.സി ശാഖകള്‍ പൂട്ടുന്നത്. 2015 ജനുവരി ഒന്നുമുതലുള്ള കാലയളവില്‍ ഏകദേശം 321 ശാഖകളാണ് പൂട്ടിയത്.
ഇന്ത്യയില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ക്കു കനത്ത തിരിച്ചടിയാകുന്ന തരത്തിലാണ് പുതിയ നിയമം. നിലവില്‍ മൂന്നുലക്ഷത്തോളം സ്റ്റുഡന്റ് വിസ അനുവദിക്കുന്നത് 1,70,000 ആക്കി വെട്ടിച്ചുരുക്കുകയാണു സര്‍ക്കാര്‍ ലക്ഷ്യം.
അപകടകരമായ രീതിയില്‍ വര്‍ധിച്ചുവരുന്ന വായു മലിനീകരണം തടയാൻ ഡീസൽ വാഹനങ്ങൾ നിരോധിക്കണം എന്നാണ് ആവശ്യമുയർന്നിരിക്കുന്നത്.
മാലിന്യ നിര്‍മ്മാര്‍ജ്ജന പ്ലാന്റുകളുടെ പ്രവര്‍ത്തനങ്ങള്‍ നിന്നുപോകാതിരിക്കാനാണ് സ്വീഡന് മറ്റ് രാജ്യങ്ങളില്‍ നിന്നും മാലിന്യം ഇറക്കുമതി ചെയ്യാന്‍ തയ്യാറെടുക്കുന്നത്.
ഹൈസ്ട്രീറ്റുകളിലും ഷോപ്പിംഗ് മാളുകളിലും ക്രിസ്മസ് തിരക്കിനിടെ ആളുകള്‍ പതിവില്ലാത്ത വിധം ഒന്നിച്ച് കൂടുന്ന അവസരത്തില്‍ ആക്രമണങ്ങള്‍ നടത്താനൊരുങ്ങുന്നുവെന്നാണ് എംഐ5 ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ്.