തിങ്കളാഴ്ച പാരീസിലായിരുന്നു അന്ത്യം. വിപ്ലവകാരിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന ബെര്‍ജെര്‍ ബി.ബി.സി.ക്കുവേണ്ടി രചിച്ച ‘വെയ്സ് ഓഫ് സീയിങ്’ എന്ന ലേഖനത്തിലൂടെയാണ് പ്രശസ്തനായത്. നാലുഭാഗങ്ങളിലായി പ്രക്ഷേപണം ചെയ്ത ഈ ലേഖനം പിന്നീട് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചു.
വ്യാജ നാണയങ്ങള്‍ വ്യാപകമാകുന്ന സാഹചര്യത്തിലാണ് നിലവിലുള്ളവ പിന്‍വലിച്ച് പുതിയവ ഇറക്കുന്നത്. മുപ്പത് വര്‍ഷമായി വിനിമയത്തിന് ഉപയോഗിച്ചിരുന്ന നാണയങ്ങളാണ് പിന്‍വലിക്കുന്നത്.അതേസമയം പഴയ ഒരു പൗണ്ട് നാണയം ഒക്ടോബര്‍ 15 വരെ ഉപയോഗിക്കാം. കാലാവധി തീരുന്നതിന് മുമ്പ് ബാങ്കില്‍ നല്കി മാറ്റിവാങ്ങണമെന്ന് പൊതുജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പുലര്‍ച്ചെ 12.01ന് 35 കാരിയായ ഭാരതി ദേവിയാണ് ബര്‍മിംഗ്ഹാമിലെ സിറ്റി ആശുപത്രിയില്‍ പെണ്‍കുഞ്ഞിനു ജന്മം നല്‍കിയത്.
ചൈനയിലെ അന്താരാഷ്ട്ര കമ്മോഡിറ്റി ഹബ്ബ് ആയ സീജിയാങ് പ്രവിശ്യയിലെ യിവുവില്‍ നിന്ന് ലണ്ടനിലേക്കാണ് ട്രെയിന്‍. യുകെയുമായുള്ള വ്യാപാര ബന്ധഡങ്ങള് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ട്രെയിന്‍ സര്‍വീസ് ആരംഭിച്ചത്. ലണ്ടനിലേക്ക് 18 ദിവസത്തില്‍ 12,000ലേറെ കിലോമീറ്ററുകള്‍ ട്രെയിന്‍ സഞ്ചരിക്കുമെന്ന് ചൈന റെയില്‍വേ കോര്പറേഷന് അറിയിച്ചു.
എക്സ്ബി1 എന്ന വിമാനത്തിന് ബേബി ബൂം എന്നാണ് വിളിപ്പേരി. ഇതിന്റെ പ്രോട്ടോടൈപ്പ് സര് റിച്ചാര്‍ഡ് ബ്രാന്സണ് ആണ് അവതരിപ്പിച്ചത്. 2023ല്‍ വിമാനം ആദ്യ സര്‍വീസ് നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏറ്റവും വേഗം കൂടിയ സൂപ്പര്‍സോണിക് യാത്രാവിമാനമായിരുന്ന കോണ്‍കോര്‍ഡിനേക്കാള്‍ വേഗമുള്ള വിമാനമാണ് അവതരിപ്പിച്ചിരിക്കുന്നത്.
ആവശ്യക്കാര്‍ വര്‍ധിച്ചതും മതിയായ തോതില്‍ വീട് ലഭിക്കാതെ വന്നതുമാണ് വില കുത്തനെ ഉയരാന്‍ കാരണമായത്.
പാര്‍ക്കിങ് ഫീസ് വരുമാനത്തിൽ എൻ എച്ച് എസിന് റെക്കോർഡ്. കഴിഞ്ഞ വര്‍ഷം രാജ്യത്തെ എന്‍എച്ച്എസ് ആശുപത്രികള്‍ എല്ലാം കൂടി പാര്‍ക്കിങ് ഫീസ് ഇനത്തിൽ പിരിച്ചത് 120 മില്യന്‍ പൗണ്ടാണ്.
രണ്ടു വര്‍ഷത്തിനടെ ടയര്‍ 4 വിസ സമ്പദിച്ചവരുടെ എണ്ണത്തില്‍ ആറു ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.
ജര്‍മനിയിലെ ക്രിസ്മസ് മാര്‍ക്കറ്റിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ ഭയചകിതരായി ആഘോഷങ്ങളില്‍നിന്നും അകന്ന് നില്‍ക്കരുതെന്ന് പ്രധാനമന്ത്രി തെരേസ മേ പറഞ്ഞു. പതിവുപോലെ ക്രിസ്മസ്പുതുവല്സര ആഘോഷങ്ങള്‍ തുടരണമെന്നും തെരേസ മേ ആഹ്വാനം ചെയ്തു.
മണിക്കൂറില്‍ 90 മൈല്‍വരെ വേഗത്തില്‍ കാറ്റുവീശും. പലയിടങ്ങളിലും കനത്ത മഴയ്ക്കും സാധ്യതയുണ്ട്. സ്കോട്ട്ലന്‍ഡില്‍ പലസ്ഥലങ്ങളിലും മെറ്റ് ഓഫീസ് അപകടമുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ക്രിസ്മസ് ആഘോഷങ്ങളെ ബാര്‍ബറ കൊടുങ്കാറ്റ് കാര്യമായി ബാധിച്ചേക്കും.