ലണ്ടൻ: വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ബ്ലോക്ക് ആകുന്ന സംവിധാനം ഏർപ്പെടുത്താൻ ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റ്. ഓടുന്ന വാഹനങ്ങളിലേക്കുള്ളതും വാഹനത്തിൽ നിന്നുള്ളതുമായ സിഗ്നലുകള്‍ തടയുകയാണ് ചെയ്യുക. ഇതോടെ ആരെ വിളിച്ചാലും കിട്ടില്ല. തിരിച്ചു വിളിക്കാന്‍ സാധിക്കുകയുമില്ല.
വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ നീക്കം. മൊബൈല്‍ നെറ്റ് വര്‍ക്ക് ഓപ്പറേറ്റര്‍മാരുമായും മൊബൈല്‍ നിര്‍മാതാക്കളുമായും ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ചര്‍ച്ച നടത്തും. നിലവിൽ ഇത്തരത്തില്‍ വാഹനമോടിക്കുന്നവര്‍ പിടിക്കപ്പട്ടാല്‍ ഇരട്ടി പിഴയാണ് ചുമത്തുന്നത്. ലൈസന്‍സിലും ആറു പോയിന്റ് നഷ്ടമാകും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
If you are going for best contents like I do,
just pay a visit this website everyday as it provides quality contents,
thanks