സെപ്റ്റംബര്‍ നാലു മുതല്‍ 26 വരെ എല്ലാ ആഴ്ചയും കൊച്ചിയില്‍ നിന്നു ലണ്ടന്‍ ഹീത്രൂവിലേക്കും തിരിച്ച് കൊച്ചിയിലേക്കുമാണ് എയര്‍ഇന്ത്യയുടെ പ്രത്യേക വിമാന സര്‍വീസുകള്‍. സെപ്റ്റംബറിലെ എല്ലാ വെള്ളിയാഴ്ചയും കൊച്ചിയില്‍ നിന്നും ലണ്ടനിലേക്ക് പറക്കുന്ന വിമാനം പിറ്റേന്ന് ഹീത്രൂവില്‍ നിന്നും കൊച്ചിയിലേക്ക് തിരിക്കും.
വിദേശത്തു നിന്നും ബ്രിട്ടനിൽ എത്തുന്നവർക്ക് തിങ്കളാഴ്ച (ജൂൺ 8) മുതൽ 14 ദിവസത്തെ ക്വാറന്റീൻ നിർബന്ധമാക്കി.
ഇന്നലെ ന്യൂകാസിലിലെ മലയാളി നഴ്സിന് രോഗബാധ സ്ഥിരീകരിച്ചിരുന്നു. മുന്‍കരുതല്‍ നടപടികള്‍ കൂടുതല്‍ നിയന്ത്രണവിധേയമാക്കാന്‍ കോവിഡ് പടരുന്ന സാഹചര്യത്തില്‍ സര്‍വീസില്‍നിന്ന് വിരമിച്ച അന്‍പതിനായിരത്തോളം നഴ്സുമാരോടും പതിനായിരത്തോളം ഡോക്ടര്‍മാരോടും തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മരണനിരക്ക് ഉയര്‍ന്നതോടെ സര്‍ക്കാര്‍ കരുതല്‍ നടപടികള്‍ ശക്തമാക്കി.
എഴുന്നൂറോളം പേര്‍ക്ക് ബുധനാഴ്ച മാത്രം രോഗബാധ സ്ഥിരീകരിച്ചു. ബുധനാഴ്ച ബ്രിട്ടനില്‍ 33 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. പുതുതായി രോഗം സ്ഥിരീകരിച്ചത് 676 പേര്‍ക്കും. 2626 പേര്‍ക്കാണ് ഇതുവരെ ബ്രിട്ടനില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. എന്നാല്‍ യഥാര്‍ഥ സംഖ്യ അരലക്ഷത്തിനു മേലെയാണെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ തന്നെ അനൗദ്യോഗികമായി സമ്മതിക്കുന്നത്.
ഏതെങ്കിലും ഒരംഗത്തിന് തുടര്‍ച്ചയായ ചുമയോ കടുത്ത പനിയോ ഉണ്ടെങ്കില്‍ ആ വീടുകളിലെ എല്ലാവരും 14 ദിവസത്തേയ്ക്ക് ഐസൊലേറ്റ് ചെയ്യണം. കൂടാതെ എല്ലാവരും കഴിയുന്നത്ര പൊതുജന സമ്പര്‍ക്കം കുറയ്ക്കുകയും അത്യവശ്യഘട്ടങ്ങളിലല്ലാതെയുള്ള യാത്രകള്‍ ഒഴിവാക്കുകയും വേണം.
ഋഷി സുനാക് എന്ന ഇന്ത്യന്‍ വംശജനാണ് ബ്രിട്ടനിലെ പുതിയ ധനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്. ഇന്‍ഫോസിസ് സഹ സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ മകളുടെ ഭര്‍ത്താവാണ് ഋഷി സുനാക്. മന്ത്രിസഭാ പുനഃസംഘടനയ്ക്കിടെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണാണ് ഋഷിക്ക് സുപ്രധാന ചുമതല നല്‍കിയത്.
ഇന്ത്യന്‍ ക്യാബ് കമ്പനിയായ ഒല യുകെ തലസ്ഥാന നഗരമായ ലണ്ടനില്‍ 25,000 ഡ്രൈവര്‍മാരുമായി സര്‍വ്വീസ് ആരംഭിച്ചു. ഇപ്പോള്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമായ ഒല കംഫര്‍ട്ട്, കംഫര്‍ട്ട് എക്സ്എല്‍, എക്സെക് എന്നിവയുള്‍പ്പെടെ മൂന്ന് വ്യത്യസ്ത വിഭാഗങ്ങളിലുള്ള സര്‍വ്വീസുകളാണ് വാഗ്ദാനം ചെയ്യുന്നത്.
സൈക്കിള്‍ ലെയിനുകളിലും റോഡുകളിലും ഇവ ഉപയോഗിക്കുന്നത് നിയമപരമാക്കുന്ന കാര്യത്തില്‍ കണ്സല്ട്ടേഷന് ആരംഭിക്കും. സിറ്റികളില്‍ ഇ-സ്കൂട്ടറിന്റെ ട്രയല്‍ നടത്താനും വിജയകരമെങ്കില്‍ മറ്റിടങ്ങളിലേയ്ക്ക് വ്യാപിപ്പിക്കാനുമാണ് കണ്സള്ട്ടേഷന് പദ്ധതിയിടുന്നത്. ഇ- സ്കൂട്ടറുകള് സാധാരണ സൈക്കിളുകള്‍ക്ക് തുല്യമായി പരിഗണിക്കണമെന്നാണ് ഇതിലെ നിര്‍ദ്ദേശം. നിലവില്‍ ഇലക്ട്രിക് സ്കൂട്ടറുകള്‍ക്ക് പ്രൈവറ്റ് ലാന്‍ഡില്‍ മാത്രമേ ഉപയോഗിക്കാന്‍ അനുമതിയുള്ളൂ.
പാര്‍ലമെന്റ് ക്വയറില്‍ നടന്ന മാര്‍ച്ചില്‍ ഇന്ത്യന്‍ വംശജരായ നിരവധി ആളുകള്‍ പങ്കെടുത്തു. ചില കേന്ദ്രങ്ങളുടെ തെറ്റിധരിപ്പിക്കലിന് വിധേയരായത് കൊണ്ടാണ് ഇന്ത്യയിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ പുതിയ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നതെന്ന് പ്രകടനത്തില്‍ അണിനിരന്നവര്‍ ആരോപിച്ചു.
ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റിലാണ് ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കിയിരക്കുന്നത്. ദുരനുഭവങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ പൊലീസ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കൈപ്പറ്റണമെന്ന് നിര്‍ദേശത്തില്‍ പറയുന്നു. പൊലീസ് ഇംഗ്ലീഷ് പരിഭാഷ നല്‍കണമെന്ന് നിര്‍ബന്ധമില്ലെന്നും എന്നാല്‍ പരാതിക്കാരി റിപ്പോര്‍ട്ടില്‍ ഒപ്പ് വയ്ക്കുന്നതിന് മുമ്പ് റിപ്പോര്‍ട്ടിന്റെ ഇംഗ്ലീഷ് പരിഭാഷ കേട്ട ശേഷം മാത്രം ഒപ്പുവച്ചാല്‍ മതിയെന്ന് നിര്‍ദേശത്തില്‍ പറയുന്നു.