കോവിഡ് മഹാമാരി വീണ്ടും ആഞ്ഞടിക്കുന്ന ലണ്ടന്‍ നഗരം ലോക്ക്ഡൗണിനു സമാനമായ ലെവല്‍ ത്രീ നിയന്ത്രണത്തില്‍. ക്രിസ്മസ് വരെയുള്ള പത്തുദിവസം നഗരജീവിതം കടുത്ത നിയന്ത്രണത്തിലാകും. എങ്കിലും നഗരാതിര്‍ത്തിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ക്രിസ്മസ് അവധിക്കായി നേരത്തെ അടയ്ക്കേണ്ടതില്ലെന്നാണ് സര്‍ക്കാരിന്റെ തീരുമാനം.
പരീക്ഷണം പൂര്‍ത്തിയാക്കി, വിജയമുറപ്പിച്ച് അംഗീകാരം നേടുന്നത് ആദ്യമാണ്. അടുത്തആഴ്ച ആദ്യം വിതരണം ആരംഭിക്കും. വാക്സീന് 95 ശതമാനം ഫലപ്രദമെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണ് യുകെ സര്‍ക്കാര്‍ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയത്. മുന്‍ഗണനാപട്ടികയിലുള്ള രോഗം കൂടുതല്‍ ബാധിക്കാന്‍ ഇടയുള്ളവര്‍ക്കായിരിക്കും ആദ്യം നല്‍കുക.
ബ്രിട്ടനില്‍ വ്യാഴാഴ്ച മുതല്‍ ഒരു മാസത്തേക്ക് വീണ്ടും സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളെയും അവശ്യ സര്‍വീസുകളെയും മാത്രമാണ് ലോക്ഡൗണില്‍ നിന്നും ഒഴിവാക്കിയത്. അത്യാവശ്യമല്ലാത്ത ഷോപ്പുകളും ഹോസ്പിറ്റാലിറ്റി സര്‍വീസുകളും പൂര്‍ണമായും നിലയ്ക്കും. ഒട്ടേറെ ഗതാഗത നിയന്ത്രണങ്ങളും ഉള്‍പ്പെടുന്നതാണ് രണ്ടാംഘട്ട ലോക്ഡൗണ്‍.
ലണ്ടന്‍ നഗരത്തിലും എസെക്സ്, യോര്‍ക്ക് തുടങ്ങിയ കൗണ്ടികളിലുമാണ് ഹൈ അലര്‍ട്ട് ലിസ്റ്റില്‍ പെടുത്തി ശനിയാഴ്ച മുതല്‍ കനത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. വെരി ഹൈ അലേര്‍ട്ട് ലെവലിലുള്ള ലിവര്‍പൂളില്‍ നിലവില്‍ ലോക്ക്ഡൗണിനു സമാനമായ നിയന്ത്രണങ്ങളാണുള്ളത്.
രോഗവ്യാപനത്തിന്റെ തോതനുസരിച്ച് പ്രാദേശിക തലത്തില്‍ മൂന്നു ശ്രേണികളായുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. മീഡിയം, ഹൈ, വെരി ഹൈ എന്നിങ്ങനെ രോഗവ്യാപനത്തിന്റെ തോതനുസരിച്ച് രാജ്യത്തെ മൂന്നു മേഖലകളായി തിരിക്കും. ഓരോ മേഖലയ്ക്കും പ്രത്യേകം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. നിയന്ത്രണങ്ങള്‍ ലഘൂകരിച്ച് ജനജീവിതം സുഗമമാക്കുന്നതിന്റെ ഭാഗമാണ് ഈ നടപടി.
രോഗവ്യാപനവും മരണനിരക്കും കൂടിവരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്സണ് കനത്ത നിയന്ത്രണങ്ങള്‍ നാളെ പ്രഖ്യാപിക്കാനിരിക്കെയാണ് രണ്ടാമത് ഒരു ലോക്ക്ഡൗണ്‍ അനിവാര്യമായേക്കുമെന്ന ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. മൂന്നു തലത്തില്‍ നടപ്പിലാക്കുന്ന കടുത്ത നിയന്ത്രണങ്ങളാണ് രണ്ടാം രോഗവ്യാപനത്തെ തടയാന്‍ സര്‍ക്കാര്‍ തയാറാക്കിയിരിക്കുന്നത്.
ന്യൂ ഇയര്‍ രാത്രിയില്‍ ഒരുലക്ഷം പേര് നേരിട്ടും ഒന്നരക്കോടി ആളുകള്‍ ടെലിവിഷനിലൂടെയും ആസ്വദിക്കുന്ന ലണ്ടന്‍ ഐയിലെ വെടിക്കെട്ട് റദ്ദാക്കിയതായി മേയര്‍ സാദിഖ് ഖാനാണ് അറിയിച്ചത്. ന്യൂ ഇയര്‍ രാത്രിയില്‍ ലണ്ടന്‍ നഗരത്തെ ആകെ ഉല്‍സവലഹരിയിലാക്കുന്ന വെടിക്കെട്ടും ആഘോഷങ്ങളും റദ്ദാക്കുന്നതിനു പകരമായി ആളുകള്‍ക്ക് വീട്ടിലിരുന്ന് ആസ്വദിക്കാവുന്ന തരത്തില്‍ പുതിയ ആഘോഷ മാര്‍ഗം കണ്ടെത്തുമെന്ന് മേയര്‍ സാദിഖ് ഖാന് അറിയിച്ചു.
തിങ്കളാഴ്ച മുതല്‍ സാമൂഹിക ഇടപെടലുകള്‍ക്ക് സര്‍ക്കാര്‍ കൂടുതല്‍ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി. 30 പേര്‍ക്കുവരെ കൂട്ടംകൂടാനും ആഘോഷങ്ങള്‍ നടത്താനും നല്‍കിയിരുന്ന അനുമതി റദ്ദാക്കി. തിങ്കളാഴ്ച മുതല്‍ വ്യത്യസ്ത വീടുകളില്‍ നിന്നാണെങ്കില്‍ പരമാവധി ആറുപേര്‍ക്കു മാത്രമേ കൂട്ടം കൂടാനും പരസ്പരം ഇടപഴകാനും അനുമതിയുള്ളൂ.
എല്ലാ വെള്ളിയാഴ്ചയും കൊച്ചിയില്‍നിന്നും ഹീത്രൂവിലേക്കും ശനിയാഴ്ച തിരിച്ച് കൊച്ചിയിലേക്കുമാണ് എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാന സര്‍വീസുകള്‍. 10 മണിക്കൂര്‍ നീളുന്ന നോണ്‍സ്റ്റോപ്പ് സര്‍വീസുകളാണ് വന്ദേഭാരത് മിഷനില്‍ ഉള്‍പ്പെടുത്തി പരീക്ഷണാടിസ്ഥാനത്തില്‍ നടത്തുന്നത്. ഇത് വിജയകരമായാല്‍ ഒരു പക്ഷേ, ഭാവിയില്‍ സ്ഥിരമായി ലണ്ടന്‍- കൊച്ചി ഡയറക്ട് വിമാനസര്‍വീസ് എന്ന ആശയം പ്രാവര്‍ത്തികമായേക്കും.
ആളുകള്‍ വളരെ അടുത്തിടപഴകുന്ന ഫേഷ്യല്‍ പാര്‍ലറുകള്‍, ഐബ്രോ ത്രെഡിങ് സെന്ററുകള്‍, ഐലാഷ് ട്രീറ്റ്മെന്റ്, മേക്ക് അപ്പ് ആപ്ലിക്കേഷന്‍ എന്നിവയ്ക്കും പ്രവര്‍ത്തനാനുമതിയുണ്ട്. മാസ്ക് ധരിച്ചും സര്‍ക്കാര്‍ നിഷ്കര്‍ഷിച്ചിട്ടുള്ള സോഷ്യല്‍ ഡിസ്റ്റന്‍സിങ് മാനദണ്ഡങ്ങള്‍ പാലിച്ചുമാകണം ഇവയുടെയെല്ലാം പ്രവര്‍ത്തനം.