Currency

കോവിഡ് 19: ബ്രിട്ടണില്‍ കര്‍ശന നിയന്ത്രണങ്ങള്‍

സ്വന്തം ലേഖകന്‍Tuesday, March 17, 2020 11:15 am
UK0

ലണ്ടന്‍: കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ബ്രിട്ടണില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രഖ്യാപിച്ചു. ഏതെങ്കിലും ഒരംഗത്തിന് തുടര്‍ച്ചയായ ചുമയോ കടുത്ത പനിയോ ഉണ്ടെങ്കില്‍ ആ വീടുകളിലെ എല്ലാവരും 14 ദിവസത്തേയ്ക്ക് ഐസൊലേറ്റ് ചെയ്യണം. കൂടാതെ എല്ലാവരും കഴിയുന്നത്ര പൊതുജന സമ്പര്‍ക്കം കുറയ്ക്കുകയും അത്യവശ്യഘട്ടങ്ങളിലല്ലാതെയുള്ള യാത്രകള്‍ ഒഴിവാക്കുകയും വേണം.

ജോലി ചെയ്യുന്നവര്‍ വര്‍ക്ക് ഫ്രം ഹോം രീതി കഴിയുന്നത്രയും സ്വീകരിക്കണം. കൊറോണ വൈറസുമായി ബന്ധപ്പെട്ട മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്ക് എന്‍എച്ച്എസിനെ മാത്രമേ ഉപയോഗിക്കാവൂ. ലണ്ടനില്‍ താമസിക്കുന്നവര്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്നും നിര്‍ദ്ദേശമുണ്ട്.

അടിയന്തിര കോബ്ര മീറ്റിംഗില്‍ ബ്രിട്ടണിലെ സ്ഥിതിഗതികള്‍ വിലയിരുത്തി. ബ്രിട്ടണില്‍ കൊറോണ ഇന്‍ഫെക്ഷനുകളുടെ എണ്ണം 1543 ആയി. മരണസംഖ്യ 37 ലേയ്ക്കുയര്‍ന്നു.


MONIER (1)

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x