Currency

മരണസംഖ്യ നൂറു കടന്നു; നടപടികള്‍ കര്‍ശനമാക്കി ബ്രിട്ടന്‍

സ്വന്തം ലേഖകന്‍Thursday, March 19, 2020 11:02 am
saudi-corona
Nominations-2020

ലണ്ടന്‍: മരണസംഖ്യ നൂറുകടക്കുകയും രോഗബാധ കൂടുതല്‍ പേരിലേക്ക് പടര്‍ന്നുപിടിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ കോവിഡിനെതിരേ കടുത്ത പ്രതിരോധ നടപടികളുമായി ബ്രിട്ടന്‍. എഴുന്നൂറോളം പേര്‍ക്ക് ബുധനാഴ്ച മാത്രം രോഗബാധ സ്ഥിരീകരിച്ചു. ബുധനാഴ്ച ബ്രിട്ടനില്‍ 33 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. പുതുതായി രോഗം സ്ഥിരീകരിച്ചത് 676 പേര്‍ക്കും. 2626 പേര്‍ക്കാണ് ഇതുവരെ ബ്രിട്ടനില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. എന്നാല്‍ യഥാര്‍ഥ സംഖ്യ അരലക്ഷത്തിനു മേലെയാണെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ തന്നെ അനൗദ്യോഗികമായി സമ്മതിക്കുന്നത്.

സ്ഥിതിഗതികള്‍ പെട്ടെന്ന് അനിയന്ത്രിതമാകുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ കടുത്ത നടപടികള്‍ പ്രഖ്യാപിച്ചത്. രാജ്യത്തെ എല്ലാ സ്‌കൂളുകളും വെള്ളിയാഴ്ച മുതല്‍ അനിശ്ചിതകാലത്തേക്ക് അടയ്ക്കും. ഈ അധ്യയനവര്‍ഷം ഒരു സ്‌കൂളിലും പരീക്ഷകള്‍ ഉണ്ടാകില്ല. ജി.സി.എസ്.ഇ, എ ലെവല്‍ കുട്ടികളുടെ പരീക്ഷ റദ്ദാക്കിയാലും തുടര്‍പഠനത്തിന് ആവശ്യമായ ക്വാളിഫിക്കേഷന്‍ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പു നല്‍കി.

56,221 പേര്‍ക്കാണ് ഇതുവരെ ബ്രിട്ടണില്‍ രോഗപരിശോധന നടത്തിയത്. ദിവസേന 25,000 പേരെ വീതം പരിശോധനയ്ക്കു വിധേയരാക്കാനുള്ള പദ്ധതിയാണ് സര്‍ക്കാര്‍ തയാറാക്കിയിരിക്കുന്നത്. പനി ലക്ഷണമുള്ള എല്ലാവരെയും ഇത്തരത്തില്‍ പരിശോധനയ്ക്ക് വിധേയരാക്കും. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പൊലീസ്, ഡെലിവറി ജീവനക്കാര്‍, തുടങ്ങിയ കീ വര്‍ക്കര്‍മാരുടെ കുട്ടികളെ സ്‌കൂളില്‍തന്നെ പകല്‍സമയം സംരക്ഷിക്കുന്നതിന് നടപടിയുണ്ടാകും. സ്‌പെഷല്‍ സംരക്ഷണം ആവശ്യമുള്ള കുട്ടികളെയും സ്‌കൂളുകളില്‍ പകല്‍സമയം സംരക്ഷിക്കും.

പൊതുജീവിതത്തിന് നേരത്തെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ അതേപടി തുടരും. സൂപ്പര്‍ മാര്‍ക്കറ്റുകളില്‍നിന്നും സാധനങ്ങള്‍ വാങ്ങുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ഓണ്‍ലൈന്‍ പര്‍ചേസിനും നിയന്ത്രണമുണ്ട്.


MONIER (1)

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x