12 വര്‍ഷമായി ഈ മത്സരത്തില്‍ ഇന്ത്യന്‍ വംശജരായ കുട്ടികള്‍ ജേതാക്കളാകുന്ന പതിവ് ഇത്തവണയും ആവര്‍ത്തിച്ചെന്നു മാത്രമല്ല ആറു പേര് കിരീടം നേടി എന്നതും ശ്രദ്ധേയമായി. റിഷിക് ഗാന്ദാസ്രി, ശ്രുതിക പാഥി, എറിന് ഹോവാര്‍ഡ്, സോഹും സുക്ഹതാന്കര്, അഭിജയ് കോടാലി, ക്രിസ്റ്റോഫര്‍ സെറോ, റോഹന്‍ രാജ എന്നിവരാണ് ജേതാക്കളായത്.